Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ കേരള നിയമസഭ പ്രമേയം: നടപടി ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്; സംസ്ഥാന സർക്കാരിന് നിയമത്തിനെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മന്ത്രി

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ കേരള നിയമസഭ പ്രമേയം: നടപടി ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്; സംസ്ഥാന സർക്കാരിന് നിയമത്തിനെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ കേന്ദ്ര സർക്കാർ. കേരളത്തിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പാർലമെന്റ് പാസാക്കുന്ന നിയമം നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ചുമതല സംസ്ഥാനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിൽനിന്നും രക്ഷപ്പെടാനാവില്ല. പൗരത്വ ഭേദഗതി നടപ്പിലാക്കില്ലെന്ന് പറയുന്ന സംസ്ഥാനങ്ങൾ അത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് നിയമോപദേശം തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിനു നിയമത്തിനെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ല. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ചൊവ്വാഴ്ചയാണ് കേരള നിയമസഭ പാസാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP