Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടക വനം വകുപ്പ് എതിർത്തതോടെ തലശേരി-മൈസൂരു റെയിൽപാതയ്ക്ക് കേന്ദ്രത്തിന്റെ റെഡ് സിഗ്നൽ; പദ്ധതി റിപ്പോർട്ടിന് മുൻപ് പ്രശ്‌നപരിഹാരം കാണാൻ കേരളത്തോട് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയം; ബന്ദിപൂർ വഴിയുള്ള രാത്രിയാത്രാ നിരോധനം നീങ്ങിയല്ലെങ്കിൽ മലയാളികളുടെ പ്രതീക്ഷ മങ്ങും

കർണാടക വനം വകുപ്പ് എതിർത്തതോടെ തലശേരി-മൈസൂരു റെയിൽപാതയ്ക്ക് കേന്ദ്രത്തിന്റെ റെഡ് സിഗ്നൽ;  പദ്ധതി റിപ്പോർട്ടിന് മുൻപ് പ്രശ്‌നപരിഹാരം കാണാൻ കേരളത്തോട് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയം; ബന്ദിപൂർ വഴിയുള്ള രാത്രിയാത്രാ നിരോധനം നീങ്ങിയല്ലെങ്കിൽ മലയാളികളുടെ പ്രതീക്ഷ മങ്ങും

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: തലശേരി-മൈസൂരു റെയിൽപാതയുടെ വികസനത്തിന് കേന്ദ്ര സർക്കാരിന്റെ ചുവപ്പ് കൊടി. കേരളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെയിൽപാതയ്ക്ക് കർണാടക വനം വകുപ്പിന്റെ എതിർപ്പാണ് വില്ലനായത്. റെയിൽപാത വരുന്നതുമായി ബന്ധപ്പെട്ട പ്ദധതി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് കർണാടകത്തിന്റെ പരാതിക്ക് പരിഹാരം കാണണമെന്നാണ് കേരള റെയിൽ ഡെവലപ്പെമന്റ് കോർപ്പറേഷനോട് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനാണ് തലശ്ശേരി- ചെന്നപ്പട്ടണ(മൈസൂരു) റെയിൽ പദ്ധതിയുടെ ചുമതല. ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാനുള്ള നിർദേശത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എതിർത്തതിന് പിന്നാലെയാണ് തലശ്ശേരി- മൈസൂരു പാതയ്ക്കും തടസ്സമുണ്ടായത്.

റെയിൽപാത നിർമ്മിക്കുന്നതിൽ കർണാടക വനംവകുപ്പുമായുള്ള തർക്കത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് ആവശ്യപ്പെട്ടത്. പാതയെ കർണാടക വനംവകുപ്പ് ശക്തമായി എതിർത്തിരുന്നു. സംസ്ഥാനത്തെ പരിസ്ഥിതി വാദികളും പദ്ധതിക്കെതിരേ രംഗത്തെത്തിയിരുന്നു. പദ്ധതിക്കായുള്ള പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞവർഷം ജനുവരിയിൽ റെയിൽവേക്ക് സമർപ്പിച്ചിരുന്നു. എന്നാൽ വനമേഖലയിൽ വ്യക്തമായ സർവേ നടത്താതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് ആരോപണം.

വനമേഖലയിലൂടെ റെയിൽവെ പാത നിർമ്മിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി ആഘാതം കണക്കിലെടുത്തില്ലെന്ന് കർണാടകം ആരോപിക്കുന്നു. സംരക്ഷിത വനമേഖലയിലൂടെ റെയിൽപ്പാത നിർമ്മിക്കുന്നത് വന്യമൃഗങ്ങൾക്ക് ഭീഷണിയാണെന്നും പ്രദേശവാസികൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും കർണാടക വനംവകുപ്പ് ചൂണ്ടിക്കാട്ടി. കുടക് മേഖലയിൽ ഉയർന്ന ശക്തമായ പ്രക്ഷോഭം കണക്കിലെടുക്കാതെയാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ കേരളം നിർദേശിച്ചതെന്നാണ് കർണാടകത്തിന്റെ ആരോപണം.തലശ്ശേരിയിൽ നിന്നും മൈസൂരുവിലേക്കുള്ള 240 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട പാതയ്ക്ക് 5052 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഇതിൽ 49 കിലോമീറ്റർ കേരളത്തിലാണ്. പാതയുടെ 35 കിലോമീറ്റർ സംരക്ഷിത വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ 11 കിലോമീറ്റർ നാഗർഹോള കടുവ സങ്കേതത്തിലൂടെയാണെന്നും പരിസ്ഥിതിവാദികൾ ചൂണ്ടിക്കാട്ടിയിരുന്നു. രാത്രി യാത്ര നിരോധനം നീക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുന്നോട്ടുവെച്ച നിർദ്ദേശത്തെ കർണാടക സർക്കാർ എതിർത്തിരുന്നു. ഇതേത്തുടർന്ന് നിരോധനം നീക്കാൻ കഴിയില്ലെന്ന നിലപാട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP