Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാഹനാപകടങ്ങൾ കുറയ്ക്കാനായി നിർബന്ധമാക്കുന്നത് നൈട്രജൻ നിറച്ച സിലിക്കൺ ടയറുകൾ; രാജ്യത്തെ ലൈസൻസുകളിൽ 30 ശതമാനമുള്ള വ്യാജന്മാരെ പിടികൂടാൻ നിയമം; വിദഗ്ധ ഡ്രൈവർമാരുടെ കുറവ് നികത്താൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ; മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചത് ഉപരിതല ഗതാഗത മേഖലയിലെ സമഗ്ര പരിഷ്‌കാരത്തിനുള്ള പദ്ധതികൾ

വാഹനാപകടങ്ങൾ കുറയ്ക്കാനായി നിർബന്ധമാക്കുന്നത് നൈട്രജൻ നിറച്ച സിലിക്കൺ ടയറുകൾ; രാജ്യത്തെ ലൈസൻസുകളിൽ 30 ശതമാനമുള്ള വ്യാജന്മാരെ പിടികൂടാൻ നിയമം; വിദഗ്ധ ഡ്രൈവർമാരുടെ കുറവ് നികത്താൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ; മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചത് ഉപരിതല ഗതാഗത മേഖലയിലെ സമഗ്ര പരിഷ്‌കാരത്തിനുള്ള പദ്ധതികൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള നടപടികൾക്കൊപ്പം വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ വാഹനങ്ങളിൽ നൈട്രജൻ നിറച്ച സിലിക്കൺ ടയറുകൾ നിർബന്ധമാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ഡൽഹിയിൽ നിന്നും ആഗ്രയിലേക്കുള്ള യമുന അതിവേഗപാതയിലെ അപകടങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി സർക്കാരിനു പദ്ധതിയുണ്ടെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു.

റോഡപകടങ്ങൾ കുറയ്ക്കാനായി 14,000 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും റോഡ് സുരക്ഷ സംബന്ധിച്ച ബിൽ പാർലമെന്റിലുണ്ടെന്നും അതു പാസാക്കാൻ പ്രതിപക്ഷം സഹായിക്കണമെന്നും നിതിൻ ഗഡ്കരി രാജ്യസഭയിൽ അഭ്യർത്ഥിച്ചു.

ഡൽഹി ഗ്രേറ്റർ നോയിഡയിൽ നിന്ന് ആഗ്ര വരെയുള്ള അതിവേഗ പാതയുടെ ഭൂരിഭാഗം പ്രതലവും കോൺക്രീറ്റാണ്. അതുകൊണ്ടുതന്നെ ചൂടുകാലത്ത് വാഹനങ്ങളുടെ ടയർ പൊട്ടിയുള്ള അപകടങ്ങൾ കൂടുതലാണ്. 2016-ൽ 133 പേരും 2017-ൽ 146 പേരും കഴിഞ്ഞവർഷം 11 പേരുമാണ് ഇവിടെ അപകടത്തിൽ മരിച്ചത്. പുതിയ സംവിധാനത്തിലൂടെ ഇത്തരം അപകങ്ങൾ കുറയ്ക്കാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

വാഹനാപകടം കുറയ്ക്കുന്നതിനായി സിലിക്കൺ ചേർത്ത ഗുണമേന്മയുള്ള ടയറും അതിൽ സാധാരണ കാറ്റിനു പകരം നൈട്രജൻ നിറയ്ക്കുന്നതും നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കി. ചൂടു കൂടുന്നതു മൂലം വാഹനങ്ങളുടെ ടയറുകൾ പൊട്ടി അപകടമുണ്ടാകുന്നതു തടയാനാണ് സിലിക്കൻ മിശ്രിത ടയറിൽ വായുവിനു പകരം നൈട്രജൻ നിറയ്ക്കുന്നത്. വിദേശരാജ്യങ്ങളുടെ മാതൃകയിൽ ടയർ നിർമ്മിക്കുമ്പോൾ റബ്ബറിനൊപ്പം സിലിക്കണും ചേർക്കുന്നത് നിർബന്ധമാക്കാനാണ് നീക്കം.

തമിഴ്‌നാട്ടിൽ റോഡപകടങ്ങൾ കുറഞ്ഞെന്നും ഉത്തർപ്രദേശിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നതെന്നും വ്യക്തമാക്കിയ മന്ത്രി രാജ്യത്തെ 30 ശതമാനം ലൈസൻസുകളും വ്യാജമാണെന്നും പറഞ്ഞു. ഇതിനെതിരെ നിയമം കൊണ്ടുവരുമെന്നും 25 ലക്ഷം വിദഗ്ധ ഡ്രൈവർമാരുടെ കുറവ് ഇന്ത്യയിലുണ്ടെന്നും ഇതു നികത്താൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP