Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

24375 കോടി ചെലവിൽ പുതിയ 75 മെഡിക്കൽ കോളേജുകൾ ആരംഭിക്കും; ലക്ഷ്യമിടുന്നത് ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കുതിപ്പ്; കരിമ്പ് കയറ്റുമതിക്ക് 6268 കോടി രൂപ സബ്‌സിഡി; ഡിജിറ്റൽ മീഡിയയിൽ 26 ശതമാനം വിദേശ നിക്ഷേപം; കൽക്കരി ഖനനത്തിൽ വിദേശ നിക്ഷേപം 100 ശതമാനം; കേന്ദ്ര സർക്കാർ തീരുമാനങ്ങൾ ഇങ്ങനെ

24375 കോടി ചെലവിൽ പുതിയ 75 മെഡിക്കൽ കോളേജുകൾ ആരംഭിക്കും; ലക്ഷ്യമിടുന്നത് ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കുതിപ്പ്; കരിമ്പ് കയറ്റുമതിക്ക് 6268 കോടി രൂപ സബ്‌സിഡി; ഡിജിറ്റൽ മീഡിയയിൽ 26 ശതമാനം വിദേശ നിക്ഷേപം; കൽക്കരി ഖനനത്തിൽ വിദേശ നിക്ഷേപം 100 ശതമാനം; കേന്ദ്ര സർക്കാർ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്ത് 75 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ തീരുമാനവുമായി കേന്ദ്ര സർക്കാർ.ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 24375 കോടി രൂപ ചെലവിലായിരിക്കും കോളേജുകൾ സ്ഥാപിക്കുന്നത്. ഇതുവഴി അധികമായി 15700 എം.ബി.ബി.എസ് സീറ്റുകൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് കേന്ദ്രവാർത്ത വിനിമയ മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു. രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുണ്ടാക്കാൻ ഇത് സഹായിക്കും എന്നാണ് കണക്ക് കൂട്ടുന്നത്. രാജ്യത്തെ കരിമ്പ് വ്യവസായത്തെ സംരക്ഷിക്കുന്നതിനായി 6,268 കോടി രൂപയുടെ സബ്‌സിഡി നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

ഒക്‌റ്റോബറിൽ ആരംഭിക്കുന്ന 2019-20 വർഷത്തിലെ 6 മില്യൺ (60 ലക്ഷം) ടൺ സാധനത്തിനായിരിക്കും ഇത് ലഭ്യമാക്കുക. കരിമ്പ് കർഷകർക്ക് കിട്ടാതെ കിടക്കുന്ന അരിയർ തുക ഇതിലൂടെ കണ്ടെത്താനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. കയറ്റുമതി സബ്‌സിഡിയായി ഓരോ ടണ്ണിനും 10,448 രൂപ വീതമായിരിക്കും മില്ലുകൾക്ക് ലഭ്യമാക്കുക. കരിമ്പ് കൃഷി പ്രധാന കാർഷിക വരുമാനമായ ഉത്തർപ്രദേശ്, മഹാരഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ ഇത് ഗുണകരമാകും. ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശനിക്ഷേപം വർദ്ധിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്.കൽക്കരി ഖനനത്തിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP