Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി സർക്കാർ കർഷകർക്കു സ്വാതന്ത്ര്യം നൽകി, വരുന്നത് വിപ്ലവകരമായ മാറ്റം; കാർഷിക ബില്ലുകൾ പാസാക്കിയതിനെ ന്യായീകരിച്ചു കേന്ദ്രമന്ത്രി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ

മോദി സർക്കാർ കർഷകർക്കു സ്വാതന്ത്ര്യം നൽകി, വരുന്നത് വിപ്ലവകരമായ മാറ്റം; കാർഷിക ബില്ലുകൾ പാസാക്കിയതിനെ ന്യായീകരിച്ചു കേന്ദ്രമന്ത്രി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലുകളെ ന്യായീകരിച്ചു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകൾ കർഷകരുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ബിൽ നിയമമാവുന്നതോടെ കർഷകർക്ക് ഉത്പന്നങ്ങൾ ആർക്കും വിൽക്കാനാവും. അതുവഴി വിളകൾക്ക് വില ഉറപ്പുവരുത്താനാവുമെന്ന് തോമർ പറഞ്ഞു. വിള വൈവിധ്യവത്കരണത്തിനും സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെലവു കുറയ്ക്കുന്നതിനും കർഷകരെ പ്രാപ്തരാക്കുന്നതാണ് ബില്ലെന്ന് എഎൻഐയുമായുള്ള അഭിമുഖത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു. കാർഷിക ബില്ലുകളിലുടെ കർഷകർക്കു സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ് മോദി സർക്കാർ. കാർഷികോൽപ്പന വിപണന സമിതിയുടെ (എപിഎംസി-മണ്ഡി) ചങ്ങലകളിൽനിന്ന് കർഷകർ സ്വതന്ത്രരാവുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

''ചെറുകിട കർഷകർക്ക് വിത്തു വിതയ്ക്കുമ്പോൾ തന്നെ വിളവിന് മികച്ച വില ഉറപ്പാക്കാനാവും. വില ലഭിക്കുന്ന വിളവ് ഇറക്കാനും സാങ്കേതിക വിദ്യ ഉപയോഗിക്കാനും പുതിയ വിത്തുകൾ ഉപയോഗിക്കാനും നല്ല കീടനാശികളുടെ പ്രയോഗത്തിനുമെല്ലാം കർഷകർക്കാവും'' താങ്ങുവിലയും എപിഎംസികളും ഇപ്പോഴത്തേതുപോലെ തുടരുമെന്ന് ബില്ലിനെതിരെ പ്രതിപക്ഷ വിമർശനം തള്ളിക്കൊണ്ട് മന്ത്രി പറഞ്ഞു.

കർഷകരുടെ ക്ഷേമത്തിനായി സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്തു. എന്നാൽ നിയമത്തിൽ മാറ്റം വരാതെ അതിന്റെ ഗുണം പൂർണമായി കർഷകർക്കു കിട്ടില്ലെന്നാണ് മനസ്സിലായത്. അതുകൊണ്ട സർക്കാർ രണ്ട് ഓർഡിനൻസുകൾ കൊണ്ടുവന്നു. അവയാണ് ഇപ്പോൾ നിയമമാവുന്നത്.

താങ്ങുവില അനുസരിച്ചുള്ള സംഭരണം ഇപ്പോഴത്തേതു പോലെ തുടരും. റാബി വിളകൾക്ക് ഇതിനകം തന്നെ സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട്. താങ്ങുവില നിയമത്തിന്റെ ഭാഗമാക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്. താങ്ങുവില എന്നെങ്കിലും നിയമത്തിന്റെ ഭാഗമായിരുന്നിട്ടുണ്ടോ എന്നാണ് അവരോടു ചോദിക്കാനുള്ളത്. കോൺഗ്രസ് അൻപതു വർഷം രാജ്യം ഭരിച്ചു. അന്നൊന്നും താങ്ങുവില നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. താങ്ങുവില ഒരുകാലത്തും ഒരു നിയമത്തിന്റെയും ഭാഗമായിരുന്നിട്ടില്ല. ഒന്നും പറയാനില്ലാത്തതുകൊണ്ട് അവർ അതു പറയുന്നു എന്നേയുള്ളൂ- മന്ത്രി പറഞ്ഞു.

ഇപ്പോൾ കർഷകർ മണ്ഡികളിലാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്. അവിടെ ലൈസൻസ് ഉള്ള 25ഓ 30ഓ പേരുണ്ടാവും. അവർ ലേലം ചെയ്തു വില നിശ്ചയിക്കുന്നു. ആ ലേലത്തിൽ നിശ്ചയിച്ച വിലയ്ക്ക് ഉത്പന്നം വിൽക്കുകയേ നിർവാഹമുള്ളൂ. പുതിയ ബിൽ അനുസരിച്ച് കർഷകർക്ക് ഉത്പന്നങ്ങൾ ആർക്കും എവിടെയും വിൽക്കാം. മണ്ഡികളിൽ വിൽ്ക്കുമ്പോൾ നികുതി നൽകേണ്ടിവരുന്നുണ്ട്, പുതിയ ബിൽ അനുസരിച്ചു മണ്ഡികൾക്കു പുറത്തു വിൽക്കുമ്പോൾ നികുതി ഇല്ല- മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP