Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മമതയുടെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ കുരുക്കാൻ കരുനീക്കി സിബിഐയും കേന്ദ്രസർക്കാരും; ചിട്ടി തട്ടിപ്പ് കേസുകളിൽ വിടാതെ പിടികൂടി അഞ്ച് ഐപിഎസുകാരെ കുരുക്കാൻ നീക്കംതുടങ്ങി; മമതയുടെ ധർണയിൽ പങ്കെടുത്തവർക്ക് എതിരെ നടപടിയെടുക്കാൻ ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം; മെഡലുകൾ പിൻവലിക്കാനും വിലക്ക് ഏർപ്പെടുത്താനും സാധ്യതതേടി മോദി സർക്കാർ

മമതയുടെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ കുരുക്കാൻ കരുനീക്കി സിബിഐയും കേന്ദ്രസർക്കാരും; ചിട്ടി തട്ടിപ്പ് കേസുകളിൽ വിടാതെ പിടികൂടി അഞ്ച് ഐപിഎസുകാരെ കുരുക്കാൻ നീക്കംതുടങ്ങി; മമതയുടെ ധർണയിൽ പങ്കെടുത്തവർക്ക് എതിരെ നടപടിയെടുക്കാൻ ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം; മെഡലുകൾ പിൻവലിക്കാനും വിലക്ക് ഏർപ്പെടുത്താനും സാധ്യതതേടി മോദി സർക്കാർ

ന്യൂഡൽഹി: കൊൽക്കത്തയിൽ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ധർണയിൽ പങ്കെടുത്ത സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രസർക്കാർ കടുത്ത നടപടിക്ക്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ 'കൊൽക്കത്ത നാടകം' പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. മമത സമരം ഡൽഹിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാൻ മോദിയും നീക്കം തുടങ്ങിയത്.

ചിട്ടി തട്ടിപ്പു കേസുകളിൽ പൊലീസ് കമ്മിഷണറെ ചോദ്യം ചെയ്യാൻ സിബിഐ സംഘം എത്തിയതിൽ പ്രതിഷേധിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ ധർണയിൽ പങ്കെടുത്ത മുതിർന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.

ഇവർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ അനുസരിച്ച് ഇവരുടെ മെഡലുകൾ പിൻവലിക്കുന്ന കാര്യവും പരിഗണിക്കുന്നു. ഇതോടൊപ്പം ഇവരുടെ പേരുകൾ പരിഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കും. നിശ്ചിത കാലത്തേക്ക് കേന്ദ്രസർവീസിൽ നിയമിക്കുന്നതിൽനിന്ന് വിലക്കുന്നതിന്റെ സാധ്യതകളും ആരായുന്നുണ്ട.

ബംഗാൾ ഡിജിപി വീരേന്ദ്ര, എഡിജിപി വിനീത് കുമാർ ഗോയൽ, എജിപി അനൂജ് ശർമ, പൊലീസ് കമ്മിഷണർ ഗ്യാൻവന്ത് സിങ്, എസിപി സുപ്രതിം ദർക്കർ എന്നിവർക്കെതിരേ നടപടിയെടുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ശാരദാ, റോസ്വാലി ചിട്ടിത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ സിബിഐ സംഘം ശ്രമിച്ചതിൽ പ്രതിഷേധിച്ച് മമത നടത്തിയ ധർണയിൽ പങ്കെടുത്തു എന്നാണ് ആരോപണം.

എന്നാൽ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിൽനിന്ന് കത്തൊന്നും ലഭിച്ചിട്ടില്ലെന്ന നിലപാടാണ് മമത സ്വീകരിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP