Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മുകാശ്മീരിലെ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു; സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; പത്തുശതമാനം സാമ്പത്തിക സംവരണം ജമ്മുവിൽ ബാധകമെന്നും പ്രഖ്യാപനം; അന്താരാഷ്ട്ര അതിർത്തിയിൽ ഉള്ളവർക്കും സംവരണം നൽകുമെന്ന് വിശദീകരണം

ജമ്മുകാശ്മീരിലെ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു; സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; പത്തുശതമാനം സാമ്പത്തിക സംവരണം ജമ്മുവിൽ ബാധകമെന്നും പ്രഖ്യാപനം; അന്താരാഷ്ട്ര അതിർത്തിയിൽ ഉള്ളവർക്കും സംവരണം നൽകുമെന്ന് വിശദീകരണം

ന്യൂഡൽഹി: കാശ്മീർ വിഷയവും പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലും തുടരുന്നതിനിടെ ജമ്മു കാശ്മീരിലെ ജമാ അത്തെ ഇസ്‌ളാമി സംഘടനയെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ തീരുമാനം. ഇതൊടൊപ്പം പത്തുശതമാനം സാമ്പത്തിക സംവരണം ജമ്മുവിലുള്ളവർക്കും ബാധകമാകും വിധം സംവരണ നിയമവും മോദി സര്ക്കാർ ഭേദഗതി ചെയ്തിട്ടുണ്ട്. വലിയ തരത്തിൽ കാശ്മീരിൽ ഇടപെടൽ നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു എന്ന സൂചനകളാണ് പുറത്തുവരുന്നത്.

ജമാ അത്തെ ഇസ്‌ളാമി നേതാക്കൾക്കെതിരെ കാശ്മീരിൽ വിഘടനവാദ ആരോപണങ്ങൾ നേരത്തേ മുതലേ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും അതിന് മുമ്പും കർശന നടപടികളാണ് സംഘടനയ്‌ക്കെതിരെ സ്വീകരിച്ചുവന്നിരുന്നത്. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് സംഘടനയെ കാശ്മീരിൽ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം.

സംഘടനയെ കാശ്മീരിൽ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തിട്ടുള്ളത്. 'നിയമവിരുദ്ധ സംഘടന' എന്ന് വിലയിരുത്തിയാണ് നിരോധനം. സംഘടനാ നേതാക്കൾ നേരത്തേ തന്നെ തടങ്കലിലാണ്. ഇപ്പോൾ കാശ്മീർ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ പേരെ തടവിലാക്കിയിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംഘടനയ്ക്ക് നിരോധനവും വന്നിട്ടുള്ളത്. കാശ്മീരിൽ ജമാ അത്തെ ഇസ്‌ളാമി നേതാക്കളുടെ വീടുകളിൽ കഴിഞ്ഞ കുറച്ചുദിവസമായി വ്യാപകമായി റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനവും വന്നിട്ടുള്ളത്.

ഇതോടൊപ്പമാണ് ഇന്നത്തെ ക്യാബിനറ്റ് തീരുമാനമായി ജമ്മുവിലും പത്തുശതമാനം സാമ്പത്തിക സംവരണം ബാധകമെന്ന പ്രഖ്യാപനവും വരുന്നത്. ഇതുവരെ ജമ്മു അതിർത്തിയിൽ മാത്രമായിരുന്നു സംവരണമെങ്കിൽ ഇനി അന്താരാഷ്ട്ര അതിർത്തിയിൽ ഉള്ളവർക്കും സംവരണം ലഭിക്കും. ഇത്തരമൊരു നിർണായക തീരുമാനമാണ് ഉണ്ടായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP