Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിനു വേണ്ടി കേന്ദ്രത്തോട് വാളെടുത്ത് സിപിഐ; യു.എ.ഇ നൽകിയ വാഗ്ദാനം സ്വീകരിച്ചില്ലെങ്കിൽ പകരം സംസ്ഥാനം ആവശ്യപ്പെട്ട 2600 കോടി നൽകണമെന്ന് സുധാകര റെഡ്ഡി; പ്രകൃതി ദുരന്തം സംസ്ഥാനത്തെ തകർത്തെറിയുമ്പോൾ കേന്ദ്രം മിഥ്യാഭിമാനത്തിൽ അടയിരിക്കുകയാണെന്നും കുറ്റപ്പെടുത്തൽ

കേരളത്തിനു വേണ്ടി കേന്ദ്രത്തോട് വാളെടുത്ത് സിപിഐ; യു.എ.ഇ നൽകിയ വാഗ്ദാനം സ്വീകരിച്ചില്ലെങ്കിൽ പകരം സംസ്ഥാനം ആവശ്യപ്പെട്ട 2600 കോടി നൽകണമെന്ന് സുധാകര റെഡ്ഡി; പ്രകൃതി ദുരന്തം സംസ്ഥാനത്തെ തകർത്തെറിയുമ്പോൾ കേന്ദ്രം മിഥ്യാഭിമാനത്തിൽ അടയിരിക്കുകയാണെന്നും കുറ്റപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പ്രളയക്കെടുതിയിൽ യു.എ.ഇ കേരളത്തിന് വാഗ്ദാനം ചെയ്ത 700 കോടി രുപ കേന്ദ്രം നിരസിക്കുകയാണെങ്കിൽ ദുരന്തനിവാരണത്തിനുള്ള ഇടക്കാല ആശ്വാസമായി സംസ്ഥാനം ആവശ്യപ്പെട്ട 2600 കോടി നൽകണമെന്ന് ആവശ്യവുമായി സിപിഐ. കേരളത്തിനായി യു.എ.ഇ സർക്കാർ വാഗ്ദാനം ചെയ്ത തുക കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുധാകര റെഡ്ഡിയാണ് രംഗത്തെത്തിയത്. പ്രകൃതി ദുരന്തം ഒരു സംസ്ഥാനത്തെ തകർത്തെറിഞ്ഞപ്പോൾ മിഥ്യാഭിമാനത്തിൽ അടയിരിക്കുകയാണ് കേന്ദ്രസർക്കാരെന്നും സുധാകര റെഡ്ഡി കുറ്റപ്പെടുത്തി.

ദുരന്തങ്ങൾ വരുമ്പോൾ സഹായ വാഗ്ദാനങ്ങൾ സ്വാഭാവികമാണ്. നേപ്പാൾ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്ക് ഇത്തരത്തിൽ ഇന്ത്യ മുമ്പ് സഹായം നൽകിയിട്ടുണ്ട്. പാക്കിസ്ഥാനുപോലും ഇത്തരത്തിൽ രാജ്യം സഹായഹസ്തം നീട്ടിയിട്ടുണ്ട്. അതുകൊണ്ട് അതുപോലുള്ള ഇന്നത്തെ സാഹചര്യത്തിൽ യുഎൻ സഹായവും യു എ ഇ യുടെ വാഗ്ദാനവും സ്വീകരിക്കാം-സൂധാകർ റെഡ്ഡി പറഞ്ഞു.

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അനൗദ്യോഗീകമായി പറയുന്നത് യുപിഎ യുടെ നയങ്ങൾ ഞങ്ങൾ പിന്തുടുരുന്നുവെന്നാണ്. എന്നാൽ ആന്ധ്രയക്ക് പ്രത്യേക പദവി നൽകുന്നതടക്കമുള്ള പല നല്ല തീരുമാനങ്ങളും യുപിഎ സർക്കാർ എടുത്തിട്ടുണ്ട്. എന്നാൽ ഇതൊക്കെ അവർ പിന്തുണക്കുമോ? റെഡ്ഢി ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP