Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആകർഷകമായ ശമ്പളം മറ്റ് ആനുകൂല്യങ്ങൾ; തായ്ലൻഡ് വിളികൾ തട്ടിപ്പെന്നും ജാഗ്രത വേണമെന്നും കേന്ദ്രം; മുന്നറിയിപ്പ് ഇന്ത്യയിലെ ഐടി പ്രൊഫഷണലുകൾ കബളിപ്പിക്കപ്പെടുന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ

ആകർഷകമായ ശമ്പളം മറ്റ് ആനുകൂല്യങ്ങൾ; തായ്ലൻഡ് വിളികൾ തട്ടിപ്പെന്നും ജാഗ്രത വേണമെന്നും കേന്ദ്രം; മുന്നറിയിപ്പ് ഇന്ത്യയിലെ ഐടി പ്രൊഫഷണലുകൾ കബളിപ്പിക്കപ്പെടുന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങി ഇന്ത്യയിലെ ഐടി പ്രൊഫഷണലുകൾ കബളിപ്പിക്കപ്പെടുന്ന റിപ്പോർട്ടുകൾ പുറത്തു വരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര സർക്കാർ.തായ്ലൻഡ്, മ്യാന്മർ അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് മികച്ച ശമ്പള വാഗ്ദാനവുമായി ഇത്തരത്തിലുള്ള ജോലി അന്വേഷണങ്ങൾ എത്തുന്നത്.

ആകർഷകമായ ശമ്പളവും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ഇന്ത്യയിൽ നിന്ന് യുവാക്കളെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ് എന്ന ഉദ്യോഗത്തിന് എന്ന പേരിലാണ് കമ്പനികൾ എത്തിക്കുന്നത്. എന്നാൽ ഇത്തരം കമ്പനികളിൽ ഭൂരിഭാഗവും കോൾ- സെന്റർ, ക്രിപ്റ്റോ കറൻസി തട്ടിപ്പുകളിൽ ഉൾപ്പെട്ടവയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് യുവാക്കൾ പ്രധാനമായും തൊഴിൽത്തട്ടിപ്പിനിരകളാകുന്നത്. ദുബായ്, ഇന്ത്യ എന്നിവടങ്ങളിലെ ഏജന്റുമാർ വഴിയും തട്ടിപ്പിരയാകുന്നുണ്ട്. നിയമവിരുദ്ധമായാണ് പലപ്പോഴും തൊഴിലന്വേഷകരെ രാജ്യാതിർത്തി കടത്തുന്നത്. ഇത്തരത്തിൽ മ്യാന്മാർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെത്തുന്നവർക്ക് മോശം സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടതായി വരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടേയും മറ്റും പ്രചരിക്കുന്ന വ്യാജ വാഗ്ദാനങ്ങളിൽ പെട്ട് തട്ടിപ്പിനിരയാകരുതെന്ന് സർക്കാർ പറയുന്നു. തൊഴിലിനായി പോകുന്നവർ ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ നിയുക്ത സംഘങ്ങളെ ബന്ധപ്പെട്ട് വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

തൊഴിൽത്തട്ടിപ്പ് റാക്കറ്റുകളുടെ വലയിൽ പെട്ട് നിരവധി ഇന്ത്യൻ യുവാക്കൾ നിയമവിരുദ്ധമായി തായ്ലൻഡിൽ എത്തിപ്പെടുന്നുണ്ട്. അതിനാൽ തായ്ലൻഡിലെ തൊഴിലവസരങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നു വിദേശ കാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

മ്യാന്മറിന്റെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ തൊഴിൽത്തട്ടിപ്പുകൾ ധാരാളമായി നടക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യാങ്കൂണിലെ ഇന്ത്യൻ എംബസി നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. ഇതിനോടകം 32 ഇന്ത്യക്കാരെ മ്യാന്മറിൽ നിന്ന് തിരികെയെത്തിച്ചതായും 80- 90 പേർ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP