Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അതിർത്തിയിൽ വീണ്ടും പാക് വെടിവയ്‌പ്പ്; 40 സൈനിക പോസ്റ്റുകൾ ആക്രമിച്ചു; തിരിച്ചടിക്കാൻ ഇന്ത്യ

അതിർത്തിയിൽ വീണ്ടും പാക് വെടിവയ്‌പ്പ്; 40 സൈനിക പോസ്റ്റുകൾ ആക്രമിച്ചു; തിരിച്ചടിക്കാൻ ഇന്ത്യ

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക്ക് വെടിവയ്‌പ്പ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് പുഞ്ച് മേഖലയിൽ പാക്കിസ്ഥാൻ വീണ്ടും വെടിവയ്‌പ്പ് നടത്തിയത്. പാക്കിസ്ഥാനിൽ നിന്നുണ്ടായ പ്രകോപനത്തെ തുടർന്ന് ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. പൂഞ്ച് മേഖലയിലെ മെന്താർ, സോനഗലി, മങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിലാണ് വെടിവയ്‌പ്പ് വീണ്ടും ആരംഭിച്ചത്.

ചൊവ്വാഴ്ച രാവിലെയും പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായിരുന്നു. നാൽപ്പതു സൈനിക പോസ്റ്റുകൾക്കു നേരെയാണ് പാക് സേനയുടെ ആക്രമണം. പതിമൂന്നാം തവണയാണ് ഈ മാസം പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുന്നത്.

പാക്കിസ്ഥാൻ എത്രയും വേഗം വെടിനിർത്തൽ കരാർ ലംഘനം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ഉചിത നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. അതിർത്തിയിലെ സംഘർഷത്തിൽ ഫ്‌ളാഗ് മീറ്റിങ് നടത്തണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടും. ആഭ്യന്തര മന്ത്രാലയത്തിന് ഇക്കാര്യം സംബന്ധിച്ച് ബിഎസ്എഫ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കശ്മീർ അതിർത്തിഗ്രാമങ്ങളിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ അഞ്ച് ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു. 34 പേർക്കു പരിക്കേൽക്കുകയും ചെയ്തു.

ഇന്ത്യയും പാക്കിസ്ഥാനും ചർച്ച നടത്തി സംഘർഷം ലഘൂകരിക്കണമെന്ന് യു എസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെൻ സാകി ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ അമേരിക്കൻ നിലപാടിൽ മാറ്റമില്ല. ഇന്ത്യയും പാക്കിസ്ഥാനുമാണ് കശ്മീർ വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്നുംഅദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP