Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെട്രോയിൽ യാത്ര ചെയ്ത കമിതാക്കളുടെ പ്രണയ സല്ലാപം ചിത്രീകരിച്ചത് സിസിടിവിയിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിച്ച്; പോൺസൈറ്റിലെത്തിയ വീഡിയോ ഇതിനകം കണ്ടത് പതിനായിരങ്ങൾ; നാണം കെട്ട് ഡൽഹി മെട്രോ അധികൃതർ

മെട്രോയിൽ യാത്ര ചെയ്ത കമിതാക്കളുടെ പ്രണയ സല്ലാപം ചിത്രീകരിച്ചത് സിസിടിവിയിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിച്ച്; പോൺസൈറ്റിലെത്തിയ വീഡിയോ ഇതിനകം കണ്ടത് പതിനായിരങ്ങൾ; നാണം കെട്ട് ഡൽഹി മെട്രോ അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മെട്രോയിലിരുന്ന് സല്ലപിച്ച കമിതാക്കൾ അറിഞ്ഞിരുന്നില്ല തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പോൺസൈറ്റിൽ എത്തുമെന്നും പതിനായിരക്കണക്കിന് ആളുകളിലേക്ക് എത്തുമെന്നും. മെട്രോയിലെ സിസിടിവി ക്യാമറകളെ കുറിച്ച് അറിയാത്തതാണോ അതോ ക്യാമറകൾ യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന അധികൃതരുടെ ഉറപ്പാണേ കമിതാക്കൾക്ക് വില്ലനായത് എന്നറിയില്ല. എന്നാൽ, പതിനായിരക്കണക്കിന് ആളുകളാണ് ജൂലൈ 18ന് ഡൽഹി മെട്രോയിൽ യാത്ര ചെയ്ത കമിതാക്കളുടെ പ്രണയസല്ലാപം ഇതിനകം കണ്ട് കഴിഞ്ഞത്. കമിതാക്കൾ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ പൊതുഗതാഗത സംവിധാനത്തിലുണ്ടായ ഈ വീഴ്ച വലിയ നാണക്കേടാണ് മെട്രോ അധികൃതർക്ക് ഉണ്ടാക്കിയിരിക്കുന്നത്.

ജൂലൈ 18 ന് ഉച്ചയ്ക്ക് 2.22 ന് മെട്രോയിൽ യാത്ര ചെയ്ത കമിതാക്കളുടെ ദൃശ്യമാണ് ചോർന്നത്. ഡൽഹി മെട്രോയുടെ കൺട്രോൾ റൂമിൽ നിന്നാണ് സിസിടിവി ദൃശ്യങ്ങൾ പകർത്തിയതെന്ന് വ്യക്തമായി. ജീവനക്കാരിലാരോ ഒരാൾ സിസിടിവി ദൃശ്യങ്ങൾ തന്റെ സ്മാർട്ട്‌ഫോണിൽ റെക്കോർഡ് ചെയ്ത് പോൺ സൈറ്റിൽ പ്രസിദ്ധീകരിച്ചെന്നാണ് സംശയം. ഇത് സംബന്ധിച്ച് ഡൽഹി മെട്രോ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മെട്രോയിൽ സിസിടിവി സ്ഥാപിച്ചിരിക്കുന്നത് യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണെന്നാണ് ഡിഎംആർസി വ്യക്തമാക്കിയിരിക്കുന്നത്. ഇത് മൂലം യാത്രക്കാരുടെ സ്വകാര്യതയ്ക്ക് യാതൊരു തകരാറും സംഭവിക്കില്ലെന്നായിരുന്നു വാഗ്ദാനം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ യാത്രക്കാരുടെ സ്വകാര്യത സംബന്ധിച്ച് വലിയ ആശങ്കയാണ് യാത്രക്കാർക്കിടയിൽ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. പോൺ സൈറ്റിൽ പ്രസിദ്ധീകരിച്ച വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞതായാണ് റിപ്പോർട്ട്. സംഭവത്തിൽ കുറ്റക്കാരനായ ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ഡിഎംആർസി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP