Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും വിജയിപ്പിക്കാൻ സിബിഎസ്ഇ; 10, 12 ക്ലാസുകളിലെ പരീക്ഷ എപ്പോൾ നടത്താനാകുമെന്ന് പറയാനാകില്ല; ഒമ്പതിലേയും പതിനൊന്നിലേയും കുട്ടികൾക്ക് പ്രമോഷൻ നൽകുക പ്രകടനം വിലയിരുത്തി

ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും വിജയിപ്പിക്കാൻ സിബിഎസ്ഇ; 10, 12 ക്ലാസുകളിലെ പരീക്ഷ എപ്പോൾ നടത്താനാകുമെന്ന് പറയാനാകില്ല; ഒമ്പതിലേയും പതിനൊന്നിലേയും കുട്ടികൾക്ക് പ്രമോഷൻ നൽകുക പ്രകടനം വിലയിരുത്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും വിജയിപ്പിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. 9-ാം ക്ലാസിലെയും 11-ാം ക്ലാസിലെയും വിദ്യാർത്ഥികളെ ഇന്റേണൽ അസസ്‌മെന്റിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിക്കും. 10, 12 ക്ലാസുകളിൽ പഠിക്കുന്നവർക്കായി പരീക്ഷ എപ്പോൾ നടത്താനാകുമെന്ന് നിലവിൽ പറയാനാകില്ല.

പ്രോജക്ട് വർക്ക്, ടേം പരീക്ഷകൾ, അസൈന്മെന്റുകൾ തുടങ്ങിയവയിൽ വിദ്യാർത്ഥികൾ നടത്തിയ പ്രകടനം വിലയിരുത്തിയാവും ഒമ്പത്, 11 ക്ലാസുകളിൽ വിജയം നിർണയിക്കുക. ടേം പരീക്ഷകളും പ്രോജക്ടുകളും ചെയ്യാൻ കഴിയാതിരുന്നവർക്ക് ഓൺലൈനായോ വീടുകളിൽത്തന്നെയോ ഇതിനുള്ള അവസരം നൽകാമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

10, 12 ക്ലാസുകളിൽ പഠിക്കുന്നവർക്കായി പരീക്ഷ എപ്പോൾ നടത്താനാകുമെന്ന് നിലവിൽ പറയാനാകില്ല. 29 പ്രധാന വിഷയങ്ങളിൽ മാത്രമേ ഇനി പരീക്ഷ നടത്തൂ. ഉപരിപഠനത്തിന് നിർണായകമായ വിഷയങ്ങളാണിവ. സ്ഥിതിഗതികൾ വിലയിരുത്തി പരീക്ഷാത്തീയതികൾ സംബന്ധിച്ച് എത്രയും വേഗത്തിൽ തീരുമാനമെടുക്കാനാവുമെന്നാണ് സി.ബി.എസ്.ഇ അധികൃതർ പ്രതീക്ഷിക്കുന്നത്. പരീക്ഷയ്ക്ക് 10 ദിവസം മുൻപെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ എല്ലാവരെയും അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

വടക്കു-കിഴക്കൻ ഡൽഹിയിൽ പ്രത്യേക സാഹചര്യത്തിൽ വിവിധ പരീക്ഷകൾ മാറ്റിവെക്കേണ്ടിവന്നിരുന്നു. അവയും പിന്നീട് നടത്തും. ഇവിടെയൊഴികെ മറ്റെല്ലായിടത്തും 10-ാം ക്ലാസ് പരീക്ഷകൾ നടത്തിക്കഴിഞ്ഞിരുന്നു. പരീക്ഷ നടത്താനുള്ള വിവിധ വിഷയങ്ങളുടെ പട്ടിക സി.ബി.എസ്.ഇ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ നൽകിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ മൂല്യനിർണയം പുനരാരംഭിക്കാനാവില്ല. ഇതുസംബന്ധിച്ച അറിയിപ്പുകളും പിന്നീട് വരുന്നതായിരിക്കും. വ്യാജ വാർത്തകളെ വിശ്വസിക്കരുതെന്നും സി.ബി.എസ്.ഇ മുന്നറിയിപ്പുനൽകുന്നു. എല്ലാവിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റായ www.cbse.nic.in-ൽ പ്രസിദ്ധീകരിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP