Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു; ദേശീയതലത്തിൽ ഒന്നാമത് തിരുവനന്തപുരം മേഖല; മലയാളി വിദ്യാർത്ഥി ജി ശ്രീലക്ഷ്മിയടക്കം നാലുപേർക്ക് ഒന്നാം റാങ്ക്

സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു; ദേശീയതലത്തിൽ ഒന്നാമത് തിരുവനന്തപുരം മേഖല; മലയാളി വിദ്യാർത്ഥി ജി ശ്രീലക്ഷ്മിയടക്കം നാലുപേർക്ക് ഒന്നാം റാങ്ക്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. www.cbse.nic.in, www.cbseresults.nic.in, www.results.nic.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാണ്. തുടർമൂല്യനിർണയ സമ്പ്രദായം ഉപേക്ഷിച്ചശേഷമുള്ള ആദ്യ ബോർഡ് പരീക്ഷയാണിത്.

12ാം ക്ലാസിലെ ഒന്നാം സ്ഥാനത്തിനു പിന്നാലെ പത്താംക്ലാസ് ഫലത്തിലും ദേശീയതലത്തിൽ തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. 99.60% ആണ് വിജയം. ദേശീയതലത്തിലെ വിജയശതമാനം: 86.70%. ദേശീയ തലത്തിൽ ഒന്നാം റാങ്ക് നാലു പേർക്കുണ്ട്.

ഗുരുഗ്രാം സ്വദേശി പ്രാകർ മിത്തൽ, ബിജ്‌നോർ സ്വദേശി റിംഷിം അഗർവാൾ,ശാമിലി സ്വദേശി നന്ദിനി എന്നിവരോടൊപ്പം പരീക്ഷയിൽ 499 മാർക്ക് നേടിയ കൊച്ചി ഭവൻസ് വിദ്യാലയയിലെ ജി. ശ്രീലക്ഷ്മിയും ഒന്നാം റാങ്കിന് അർഹയായി

ഏറ്റവും മികച്ച വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ്. ഇവിടെ പരീക്ഷയെഴുതിയ 99.60% പേരും വിജയിച്ചു. ചെന്നൈ (97.37%), അജ്‌മേർ (91.86%) എന്നീ മേഖലകളാണു രണ്ടും മൂന്നും സ്ഥാനത്ത്. ഡൽഹി മേഖലയിൽ വിജയശതമാനം 78.62% മാത്രം. ആകെ വിജയശതമാനം 86.70%. ഇക്കുറിയും ആൺകുട്ടികളെക്കാൾ നേട്ടമുണ്ടാക്കിയത് പെൺകുട്ടികളാണ്. ആൺകുട്ടികളെക്കാൾ 3.35% അധിക വിജയശതമാനം പെൺകുട്ടികൾക്കുണ്ട്.

4453 കേന്ദ്രങ്ങൾ ഇന്ത്യയിലും 78 കേന്ദ്രങ്ങൾ ഇന്ത്യയ്ക്ക് പുറത്തുമായി നടത്തിയ പരീക്ഷയിൽ16,384,20 വിദ്യാർത്ഥികൾ പരീക്ഷയെഴുതി.കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിച്ചു. പാരജയപ്പെട്ടവർ വീണ്ടും പരീക്ഷയെഴുതി മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP