Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപേപ്പർ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നു

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപേപ്പർ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നു

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. രാവിലെ വാട്സാപ്പ് വഴിയാണ് ചോദ്യപേപ്പർ ചോർന്നത്. കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായും സംശയമുണ്ട്. സംഭവത്തിൽ സിബിഎസ്ഇ അധികൃതർക്ക് പങ്കുള്ളതായി ആരോപണമുണ്ട്. ചോദ്യപേപ്പർ ചോർന്നതായി ഡൽഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചു.

അതേസമയം ഇന്നലെ മുതൽ ചോദ്യപേപ്പറുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം. സംഭവത്തിൽ ഡൽഹി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഎസ്ഇ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയതായി ഒരു തരത്തിലുള്ള സ്ഥിരീകരണവും സിബിഎസ്ഇയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP