Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യെസ് ബാങ്ക് വൈസ് പ്രസിഡന്റ് ധീരജ് അഹ്ലാവത്തിന്റെ ദുരൂഹ മരണം; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് കുടുംബം; അന്വേഷണം ഏറ്റെടുത്ത് സിബിഐ

യെസ് ബാങ്ക് വൈസ് പ്രസിഡന്റ് ധീരജ് അഹ്ലാവത്തിന്റെ ദുരൂഹ മരണം; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് കുടുംബം; അന്വേഷണം ഏറ്റെടുത്ത് സിബിഐ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: യെസ് ബാങ്ക് വൈസ് പ്രസിഡന്റ് ധീരജ് അഹ്ലാവത്തിന്റെ ദുരുഹ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത് സിബിഐ. ഓഗസ്റ്റ് അഞ്ചിന് വീട്ടിൽ നിന്ന് പുറത്തുപോയ ധീരജ് തിരിച്ചെത്തിയിരുന്നില്ല.

38കാരനായ ധീരജിന്റെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം ഡൽഹിയിലെ രോഹിണിയിൽനിന്ന് കണ്ടെത്തുകയായിരുന്നു. കനാലിൽനിന്നാണ് മൃതദേഹം ലഭിച്ചത്. സഹോദരി കൈയിൽ അണിയിച്ച രാഖി തിരിച്ചറിഞ്ഞാണ് മൃതദേഹം ധീരജിേന്റതാണെന്ന് ഉറപ്പുവരുത്തിയത്.

ധീരജിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. കോർപറേറ്റ് വായ്പകൾ സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു. ഹരിയാന പൊലീസ് കേസ് അന്വേഷണം തുടങ്ങി അഞ്ച് മാസം പിന്നിടുമ്പോഴാണ് സിബിഐ ഏറ്റെടുക്കുന്നത്.

അന്വേഷണത്തിൽ പുരോഗതി ഇല്ലാതായതോടെ കുടുംബം മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ ഒക്ടോബറിൽ കണ്ടിരുന്നു. സി.ബി.െഎ അന്വേഷണം വേണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.

ഹരിയാന പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം. ഒക്ടോബർ 17ന് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. തുടർന്ന് ജനുവരി ആറിന് കേന്ദ്രം സിബിഐ അന്വേഷണത്തിന് അനുമതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP