Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന് പരാതി; ജയന്തി നടരാജന്റെ വീട്ടിൽ സിബിഐ റെയ്ഡ്; യുപിഎ സർക്കാരിൽ വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജൻ കോൺഗ്രസിനോട് തെറ്റിപ്പിരിഞ്ഞത് അഴിമതിയാരോപണത്തെ തുടർന്ന്

മന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന് പരാതി; ജയന്തി നടരാജന്റെ വീട്ടിൽ സിബിഐ റെയ്ഡ്; യുപിഎ സർക്കാരിൽ വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജൻ കോൺഗ്രസിനോട് തെറ്റിപ്പിരിഞ്ഞത് അഴിമതിയാരോപണത്തെ തുടർന്ന്

മറുനാടൻ ഡസ്‌ക്

ചെന്നൈ: മുൻ വനംപരിസ്ഥിതി മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്റെ വീട്ടിൽ സിബിഐ റെയ്ഡ്. അഴിമതികേസുമായി ബന്ധപ്പെട്ടാണ് ജയന്തി നടരാജന്റെ ചെന്നൈയിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. 

യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന സമയത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന പരാതിയിലാണ് റെയ്‌ഡെന്നാണ് സൂചന. 63 കാരിയായ ജയന്തി നടരാജൻ രണ്ടാം യുപിഎ സർക്കാരിൽ 2011 ജൂലൈ മുതൽ 2013 ഡിസംബർ വരെയാണ് കേന്ദ്രവനം-പരിസ്ഥിതി മന്ത്രി സ്ഥാനം വഹിച്ചിരുന്നത്.  

അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് ഇവരെ രാജിവയ്‌പ്പിക്കുകയായിരുന്നു. പിന്നീട് കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ ഇവർ 2015ൽ പാർട്ടി വിട്ടിരുന്നു.ഒഡീഷയിൽ വേദാന്തയ്ക്ക് ഖനനാനുമതി നിഷേധിച്ചത് രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമായിരുന്നെന്നും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വകുപ്പിൽ ഇടപെട്ടെന്നും ജയന്തി നടരാജൻ നേരത്തെ ആരോപിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP