Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാദശരങ്ങൾ കനക്കുന്നതിനിടയിൽ സിബിഐയിൽ വൻ അഴിച്ചുപണി; 20 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി താൽകാലിക ഡയറക്ടറുടെ ഉത്തരവ്; നാഗേശ്വര റാവു സ്ഥലം മാറ്റിയത് നീരവ് മോദിയുടേയും മെഹുൽ ചോക്‌സിയുടേയും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയുൾപ്പടെ; നിലവിൽ ചുമതലയുള്ള കേസുകളിൽ അന്വേഷണം തുടരാനും അനുവാദം

വിവാദശരങ്ങൾ കനക്കുന്നതിനിടയിൽ സിബിഐയിൽ വൻ അഴിച്ചുപണി; 20 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി താൽകാലിക ഡയറക്ടറുടെ ഉത്തരവ്; നാഗേശ്വര റാവു സ്ഥലം മാറ്റിയത് നീരവ് മോദിയുടേയും മെഹുൽ ചോക്‌സിയുടേയും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയുൾപ്പടെ; നിലവിൽ ചുമതലയുള്ള കേസുകളിൽ അന്വേഷണം തുടരാനും അനുവാദം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സിബിഐയിൽ വിവാദച്ചൂട് ആഞ്ഞു വീശുന്ന വേളയിലും വൻ അഴിച്ചുപണിയാണ് ഇപ്പോൾ ഇതിനുള്ളിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി 20 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സിബിഐ താൽകാലിക ഡയറക്ടർ നാഗേശ്വര റാവു ഉത്തരവിറക്കിയിരിക്കുകയാണ്. തിങ്കളാഴ്‌ച്ചയാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കിയത്. പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി വ്യാഴാഴ്ച യോഗം ചേരാനിരിക്കുകയാണ്. ഈ വേളയിലാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയുള്ള ഉത്തരവ്. രാജ്യത്തെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പിലെ പ്രതികളായ മെഹുൽ ചോക്‌സി, നീരവ് മോദി എന്നിവരുടെ കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരെയാണ് സ്ഥലം മാറ്റിയത്. ഇക്കൂട്ടത്തിൽ നിന്നും കേരളത്തിലേക്ക് സ്ഥലം മാറി വന്ന ഉദ്യോഗസ്ഥരുമുണ്ട്.

കൊച്ചി യൂണിറ്റ് എസ്‌പി. എ. ഷിയാസിനെ മുംബൈയിലേയ്ക്ക് സ്ഥലംമാറ്റി. കാലാവധി തികയുന്നതിന് ഒരു വർഷം ബാക്കിനിൽക്കെയാണ് ഷിയാസിനെ സ്ഥലംമാറ്റിയിരിക്കുന്നത്. പി. ബാലചന്ദ്രനെ കൊച്ചിയിലേയ്ക്കും സ്ഥലംമാറ്റിയിട്ടുണ്ട്. വൈ. ഹരികുമാറിന് തിരുവനന്തപുരം യൂണിറ്റിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റിൽ സ്ഥിരം എസ്‌പിയെ നിയമിച്ചിട്ടില്ല.നീരവ് മോദിക്കും മെഹുൽ ചക്സിക്കും എതിരായ കേസുകൾ അന്വേഷിക്കുന്ന എസ്. കെ. നായരെ മുംബൈ ആന്റി കറപ്ഷൻ ബ്യൂറോയിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. സ്റ്റെർലൈറ്റ് പ്ലാന്റിനെതിരായ സമരം സംബന്ധിച്ച കേസുകൾ അന്വേഷിച്ച എസ്‌പി എ. ശരവണനെയാണ് തൽസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.

ടുജി സ്പെക്ട്രം കേസ് അന്വേഷിച്ച വിവേക് പ്രിയദർശിയെയും സ്ഥലംമാറ്റിയിട്ടുണ്ട്. ചണ്ഢീഗഡിലേയ്ക്കാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയിരിക്കുന്നത്. സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥർ നിലവിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകൾ തുടർന്നും അന്വേഷണം നടത്താമെന്നും ഉത്തരവിൽ പറയുന്നു. അലോക് വർമയെ സ്ഥാനത്തുനിന്ന് നീക്കിയത് സുപ്രീം കോടതി റദ്ദാക്കുകയും അദ്ദേഹം വീണ്ടും ചുമതലയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു ദിവസത്തിനു ശേഷം പ്രധാനമന്ത്രി തലവനായ സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ വീണ്ടും പുറത്താക്കി. തുടർന്നാണ് നാഗേശ്വര റാവുവിനെ വീണ്ടും താൽകാലിക ഡയറക്ടറാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP