Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കലാക്ഷേത്ര ഫൗണ്ടേഷനിൽ ഓഡിറ്റോറിയം നിർമ്മിക്കാൻ 7.02 കോടി രൂപ ചെലവഴിച്ചതിൽ ക്രമക്കേട്; സാംസ്‌കാരിക മന്ത്രാലയത്തിന്റെ പരാതിയിൽ ലീലാ സാംസണെതിരെ സിബിഐ കേസ്

കലാക്ഷേത്ര ഫൗണ്ടേഷനിൽ ഓഡിറ്റോറിയം നിർമ്മിക്കാൻ 7.02 കോടി രൂപ ചെലവഴിച്ചതിൽ ക്രമക്കേട്; സാംസ്‌കാരിക മന്ത്രാലയത്തിന്റെ പരാതിയിൽ ലീലാ സാംസണെതിരെ സിബിഐ കേസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനിൽ ഓഡിറ്റോറിയം നിർമ്മിക്കാൻ 7.02 കോടി രൂപ ചെലവഴിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തിൽ പ്രശസ്ത ഭരതനാട്യ നർത്തകിയും നടിയുമായ ലീലാ സാംസണെതിരെ സിബിഐ കേസ്. ലീല സാംസണെ കൂടാതെ കലാക്ഷേത്ര ഫൗണ്ടേഷൻ മുൻ ചീഫ് അക്കൗണ്ട്‌സ് ഓഫിസർ ടി.എസ്.മൂർത്തി, അക്കൗണ്ട്‌സ് ഓഫിസർ എസ്.രാമചന്ദ്രൻ, എൻജിനീയറിങ് ഓഫിസർ വി.ശ്രീനിവാസൻ തുടങ്ങിയവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സാംസ്‌കാരിക മന്ത്രാലയത്തിലെ ചീഫ് വിജിലൻസ് ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചെന്നൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 'കാർഡ്' കമ്പനിക്ക് ഓഡിറ്റോറിയത്തിന്റെ നവീകരണ ജോലികളുടെ മേൽനോട്ട ചുമതല നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നു പരാതിയിൽ പറയുന്നു.

2005 മെയ്‌ ആറ് മുതൽ 2012 ഏപ്രിൽ 30 വരെ കലാക്ഷേത്ര ഫൗണ്ടേഷൻ ഡയറക്ടറായിരുന്നു ലീല സാംസൺ. 1985ൽ നിർമ്മിച്ച ഓഡിറ്റോറിയം 2006 ലാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. ഇതനുസരിച്ച് 2009 ൽ ചേർന്ന ഭരണസമിതി യോഗത്തിൽ ഒരു ഉപദേശക സമിതി രൂപീകരിച്ചു. നവീകരണ ജോലിക്കു വേണ്ട എസ്റ്റിമേറ്റ് തയാറാക്കുന്നതിന് പി.ടി.കൃഷ്ണൻ, ലീല സാംസൺ, മാധവി മുദ്ഗൽ എന്നിവരെ നിയോഗിക്കുകയും ചെയ്തു.

എന്നാൽ 2016 ൽ സാസ്‌കാരിക മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ 7.02 കോടി എസ്റ്റിമേറ്റ് നിശ്ചയിച്ചിരുന്ന ജോലിക്ക് 62.20 ലക്ഷം രൂപ കൂടുതൽ ചെലവായെന്നും നവീകരണ ജോലിയുടെ കരാർ ഏൽപ്പിക്കുന്നതിൽ ഓപ്പൺ ടെൻഡർ രീതി സ്വീകരിച്ചില്ലെന്നും കണ്ടെത്തി. തുടർന്നാണ് പരാതി നൽകിയത്. കേന്ദ്ര സംഗീത നാടക അക്കാദമി, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് എന്നിവയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുള്ള ലീലാ സാംസണ് പത്മശ്രീയും ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP