Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്തർവാഹിനികളുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ ചോർത്തി; കേസിൽ മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ അറസ്റ്റിൽ

അന്തർവാഹിനികളുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ ചോർത്തി; കേസിൽ മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയ കേസിൽ മൂന്ന് നാവികസേന ഉദ്യോഗസ്ഥർ അറസ്റ്റിൽ. നാവിക സേനയിൽ കമാൻഡർ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനേയും വിരമിച്ച രണ്ട് ഉദ്യോഗസ്ഥരേയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ നാവികസേനയുടെ മുങ്ങിക്കപ്പലുകളുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വിരമിച്ച ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകിയതാണ് കേസ്. സംഭവത്തിൽ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വൈസ് അഡ്‌മിറൽ, റിയർ അഡ്‌മിറൽ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുക.

അറസ്റ്റിലായ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള ഏതാനും ഉദ്യോഗസ്ഥരെ സിബിഐ ചോദ്യംചെയ്തുവരികയാണ്. കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുള്ളതായി സിബിഐ വൃത്തങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP