Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ അഴിമതിയിൽ മുൻ വ്യോമസേനാ മേധാവി എസ് പി ത്യാഗി അറസ്റ്റിൽ; അർധസഹോദരനും ഡൽഹിയിലെ അഭിഭാഷകനും സിബിഐയുടെ പിടിയിൽ

അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ അഴിമതിയിൽ മുൻ വ്യോമസേനാ മേധാവി എസ് പി ത്യാഗി അറസ്റ്റിൽ; അർധസഹോദരനും ഡൽഹിയിലെ അഭിഭാഷകനും സിബിഐയുടെ പിടിയിൽ

ന്യൂഡൽഹി: ആഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ മുൻ വ്യോമസേനാ മേധാവി എസ്‌പി. ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇടപാടിൽ കൈക്കൂലി വാങ്ങിയെന്ന് ആരോപണം നേരിട്ട ത്യാഗിയെ സിബിഐ മുമ്പ് പലവട്ടം ചോദ്യം ചെയ്തിരുന്നു.

ത്യാഗിക്കു പുറമേ അദ്ദേഹത്തിന്റെ അർധസഹോദരനായ സഞ്ജീവ് ത്യാഗി(ജൂലി ത്യാഗി), ഡൽഹിയിലെ അഭിഭാഷകനായ ഗൗതം ഖെയ്താൻ എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഐപികൾക്കു സഞ്ചരിക്കാനായി 3600 കോടി രൂപ മുടക്കി 12 ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള ഇടപാട് ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനിക്കു ലഭ്യമാക്കാൻ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനിക്ക് ലേലത്തിൽ പങ്കെടുക്കാനുള്ള സാധ്യത ഒരുക്കിക്കൊടുക്കുകയാണ് ത്യാഗി ചെയ്തത്. ഇതിനായി ഹെലികോപ്റ്ററുകളുടെ ഉയരം സംബന്ധിച്ച് ഇന്ത്യ മുന്നോട്ടുവച്ച മാനദണ്ഡത്തിൽ ത്യാഗി ഇളവു വരുത്തി.

2005 ഡിസംബർ 31ന് വ്യോമസേനാ മേധാവിയായി ചുമതലയേറ്റ ത്യാഗി 2007 ലാണ് വിരമിച്ചത്. 2013 ലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്യുന്നത്. സിബിഐ നടത്തിയ പ്രാഥമിക അന്വേഷണത്തിൽത്തന്നെ ത്യാഗിക്കെതിരേ തെളിവു ലഭിച്ചിരുന്നു. എൻഫോഴ്സ്മെന്റ് അധികൃതരും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP