Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോസംരക്ഷണം ഉറപ്പാക്കാൻ കന്നുകാലി കല്യാണം; മന്ത്രോച്ചാരണത്തിനു 150 വിദ്യാർത്ഥികൾ; ഗുജറാത്തിലെ ഭവ്‌നഗറിൽ നടന്നതു ലക്ഷങ്ങൾ പൊടിച്ചുള്ള വിവാഹച്ചടങ്ങ്

ഗോസംരക്ഷണം ഉറപ്പാക്കാൻ കന്നുകാലി കല്യാണം; മന്ത്രോച്ചാരണത്തിനു 150 വിദ്യാർത്ഥികൾ; ഗുജറാത്തിലെ ഭവ്‌നഗറിൽ നടന്നതു ലക്ഷങ്ങൾ പൊടിച്ചുള്ള വിവാഹച്ചടങ്ങ്

അഹമ്മദാബാദ്: ഗോസംരക്ഷണം പ്രോത്സാഹിപ്പിക്കാൻ ഗുജറാത്തിൽ നടന്നതു ലക്ഷങ്ങൾ പൊടിച്ചുള്ള വിവാഹം. അതും കന്നുകാലികളുടെ.

ഭവ്‌നഗറിലാണ് ലക്ഷങ്ങൾ ചെലവഴിച്ചു കന്നുകാലികളുടെ വിവാഹം നടത്തിയത്. വിജയ് പ്രസന്ന എന്ന് വ്യവസായിയാണ് എല്ലാ വീട്ടിലും ഒരു പശുവിനെ എങ്കിലും വളർത്തുകയെന്ന പ്രചാരണവുമായി തന്റെ പശുവിന്റേയും കാളയുടേയും കല്യാണം നടത്തിയത്.

പൂനം എന്ന പശുവിന്റേയും അർജുൻ എന്ന കാളയുടേയും കല്യാണമാണ് ലക്ഷങ്ങൾ പൊടിച്ച് കൊണ്ടാടിയത്. കല്യാണത്തിൽ നൂറുണക്കിനു പേരാണ് പങ്കെടുത്തത്.

പരാസന ചാരിറ്റബിൾ ട്രസ്റ്റാണ് വിവാഹത്തിന് നേതൃത്വം വഹിച്ചത്. സ്വർണാഭരണങ്ങൾ അണിഞ്ഞ് ചുവന്ന പട്ടുസാരി ഉടുപ്പിച്ച നിലയിലാണു പശു വേദിയിലെത്തിയത്. വരനെയും വിവാഹ വേഷത്തിൽ അണിയിച്ചൊരുക്കിയിരുന്നു.

ബ്രാഹ്മണ പുരോഹിതൻ വിവാഹ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. മന്ത്രോച്ചാരണങ്ങൾക്കായി അഹമ്മദാബാദ് സർവകലാശാലയിലെ 150ഓളം വിദ്യാർത്ഥികളും മണ്ഡപത്തിൽ അണിനിരന്നു. ഗോമാതാ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനായാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവാഹം സംഘടിപ്പിച്ചവർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP