Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

സവർണമേൽക്കോയ്മ കാരണം ദളിതനായ മധ്യവയസ്‌കന്റെ മൃതദേഹം പാലത്തിൽ നിന്ന് താഴേക്ക് കെട്ടി ഇറക്കിയത് വെല്ലൂരിൽ; ശ്മശാനത്തിലേക്കുള്ള വഴി അടച്ചത് ഉയർന്ന ജാതിക്കാരുടെ ഭൂമിയിലൂടെ നടന്ന് പോകാതിരിക്കാൻ; ഗത്യന്തരമില്ലാതെ മൃതദേഹം കയറിൽ കെട്ടി താഴെ എത്തിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സവർണമേൽക്കോയ്മ കാരണം ദളിതനായ മധ്യവയസ്‌കന്റെ മൃതദേഹം പാലത്തിൽ നിന്ന് താഴേക്ക് കെട്ടി ഇറക്കിയത് വെല്ലൂരിൽ; ശ്മശാനത്തിലേക്കുള്ള വഴി അടച്ചത് ഉയർന്ന ജാതിക്കാരുടെ ഭൂമിയിലൂടെ നടന്ന് പോകാതിരിക്കാൻ; ഗത്യന്തരമില്ലാതെ മൃതദേഹം കയറിൽ കെട്ടി താഴെ എത്തിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഉയർന്ന ജാതിക്കാരുടെ അവഗണന കാരണം ദളിതനായ വ്യക്തിയുടെ മൃതദേഹം പാലത്തിൽ നിന്ന് താഴേക്ക് കെട്ടി ഇറക്കേണ്ടി വരുന്ന അവസ്ഥ എത്ര ദാരുണമാണ്. ഹൃദയഭേദകമായ ഈ രംഗം അരങ്ങേറിയത് തമിഴ്‌നാട്ടിലെ വെല്ലൂരിലാണ്. ദളിതനായ മധ്യവയസ്‌കന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോകുന്ന വഴി സവർണർ അടച്ചതിനെ തുടർന്ന് പാലത്തിൽ നിന്ന് കയർ കെട്ടിയാണ് താഴെയിറക്കിയത്. മഴയെ തുടർന്ന് നാരായണപുരം ആടി ദ്രാവിഡർ കോളനിയിലെ ശ്മശാനം പ്രവർത്തിച്ചിരുന്നില്ല. വേറെ വഴിയില്ലാതെയാണ് ഇവർ പാലർ നദിക്കരയിൽ സംസ്‌കരിക്കാനായി മൃതദേഹവുമായി എത്തിയത്. എന്നാൽ ഈ ശ്മശാനത്തിലേക്ക് പോകുന്നതിന് ഹിന്ദു വിഭാഗത്തിലെ വെല്ലല ഗൗണ്ടർ- വാണിയാർ വിഭാഗത്തിൽ പെട്ടവരുടെ ഭൂമിയിലൂടെ വേണം കടന്നു പോകാൻ. മൃതദേഹവുമായി വരുന്നതറിഞ്ഞ് ഇവർ വഴി അടയ്ക്കുകയും തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

റോഡപകടത്തിൽ കൊല്ലപ്പെട്ട 55-കാരനായ കുപ്പന്റെ കുടുംബത്തിനാണ് ഈ ഗതികേടുണ്ടായത്. ഗത്യന്തരമില്ലാതെ അവർ മൃതദേഹം 20 അടിയോളം ഉയരമുള്ള പാലത്തിൽ നിന്ന് താഴേക്ക് കെട്ടിയിറക്കി. ഇങ്ങനെ ഒരു സംഭവം ഇവിടെ ആദ്യമല്ലെന്നാണ് കോളനിയിലുള്ളവർ പറയുന്നത്. അവർക്ക് സ്വന്തമായി ഒരു ശ്മശാനമില്ലെന്നും ഇതു പോലെ പലപ്പോഴും സവർണരായ ഇവിടത്തുകാരുടെ അവഗണന സഹിച്ച് മൃതദേഹങ്ങൾ താഴേക്ക് കെട്ടിത്താക്കേണ്ടി വരുമെന്നും ആൾക്കാർ പറയുന്നു. ശ്മശാനത്തിന് ചുറ്റുമുള്ള ഭൂമി എല്ലാം ഈ ഉയർന്ന ജാതിക്കാർ വാങ്ങിയെന്നും അതുകൊണ്ട് തന്നെ തങ്ങൾക്ക് അവിടേക്ക് പോകാനുള്ള അനുവാദം ഇല്ലെന്നും അവർ പറയുന്നു.

കഴിഞ്ഞ 20 വർഷങ്ങളായി ഇത് തന്നെയാണ് അനുഭവിക്കുന്നത്. ഇവിടെയുള്ള സ്ഥലങ്ങൾ ഒന്നും ഞങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല. ഇവിടെ ഈ പാലം വരുന്നതിന് മുൻപ് മൃതദേഹങ്ങൾ നദിയിലേക്ക് തന്നെ എറിയുമായിരുന്നു. എന്നാൽ പാലം വന്നതിന് ശേഷം ഇത് പോലെ പാലത്തിന് താഴേക്ക് കെട്ടിയിറക്കേണ്ട അവസ്ഥയാണ്. കുറേ കാലങ്ങളായി ഈ അവസ്ഥ പറഞ്ഞ് ഒരുപാട് പേരെ സമീപിച്ചിരുന്നു. എന്നാൽ ആരും സഹായിച്ചില്ല എന്ന് അവർ പറയുന്നു. മൃതദേഹവുമായി വരുമ്പോഴെല്ലാം ഇവിടെ താമസിക്കുന്നവരോട് അപേക്ഷിക്കുമെങ്കിലും ആരും അത് കേൾക്കാൻ തയ്യാറായിരുന്നില്ല. വേറെ വഴി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ മൃതദേഹം താഴേക്ക് കെട്ടിയിറക്കുന്നതെന്ന് അവർ പറയുന്നു.

സംഭവം നടക്കുമ്പോൾ പരിസരത്തുണ്ടായിരുന്ന ആരോ എടുത്ത വീഡിയോയിലൂടെയാണ് സവർണമേൽക്കോയ്മയുടെ ക്രൂരത പുറത്തറിയുന്നത്. ഇത് വൈറലായതോടെ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് സബ് കളക്ടറും അറിയിച്ചിട്ടുണ്ട്. മൃതദേഹത്തിനോട് പോലും കരുണ കാണിക്കാത്ത സവർണ മേധാവിത്വത്തെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP