Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലുള്ളവർ വിവാഹത്തിന് പോയ വേളയിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി നാലംഗ സംഘം; സംഭവം പുറത്തായതോടെ 100തവണ ഏത്തമിടീച്ച് അരലക്ഷം കൊടുത്ത് പ്രശ്‌നം ഒതുക്കാൻ ശ്രമം; വഴങ്ങാതെ വന്നതോടെ രക്ഷിതാക്കളുടെ മുന്നിലിട്ട് പെൺകുട്ടിയെ ചുട്ടുകൊന്ന് അക്രമികൾ

വീട്ടിലുള്ളവർ വിവാഹത്തിന് പോയ വേളയിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി നാലംഗ സംഘം; സംഭവം പുറത്തായതോടെ 100തവണ ഏത്തമിടീച്ച് അരലക്ഷം കൊടുത്ത് പ്രശ്‌നം ഒതുക്കാൻ ശ്രമം; വഴങ്ങാതെ വന്നതോടെ രക്ഷിതാക്കളുടെ മുന്നിലിട്ട് പെൺകുട്ടിയെ ചുട്ടുകൊന്ന് അക്രമികൾ

റാഞ്ചി: വീട്ടിലുള്ളവർ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ തക്കത്തിന് വീട്ടിലെത്തി പതിനാറുകാരിയെ കൂട്ടമാനഭംഗം ചെയ്ത് നാൽവർ സംഘം. പ്രശ്‌നം ഒതുക്കാൻ സമ്മതിക്കാതെ വന്നതോടെ രക്ഷിതാക്കൾക്ക് മുന്നിലിട്ട് പെൺകുട്ടിയെ തീകൊളുത്തി കൊന്നും ക്രൂരത. വില്ലേജ് കൗൺസിലിന്റെ നേതൃത്വത്തിൽ ആയിരുന്നു ഒത്തുതീർപ്പ് ശ്രമം നടന്നതും തുടർന്ന് രക്ഷിതാക്കൾ അതിന് സമ്മതിക്കാതിരുന്നതിന് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതും.

ഝാർഖണ്ഡിൽ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് തീയിട്ടു കൊന്ന സംഭവത്തിൽ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ 20 പേർക്കെതിരേ കേസെടുത്തിട്ടുമുണ്ട്. നാലുപേർക്കായി തിരച്ചിൽ ആരംഭിച്ചു. ഝാർഖണ്ഡിലെ ചത്ര ജില്ലയിലാണ് ഞെ്ട്ടിക്കുന്ന സംഭവം ഉണ്ടായത്. വീട്ടിലുള്ളവർ വിവാഹച്ചടങ്ങിനു പോയ സമയത്ത് നാലു പേർ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ട് പോകുകയായിരുന്നു. കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് കൂട്ടമായി മാനഭംഗപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്നു ഇവരുടെ പരാക്രമം. പിന്നീട് വീട്ടിൽ അവശനിലയിൽ തിരിച്ചെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. ഇതോടെ കുട്ടിയുടെ അച്ഛൻ വില്ലേജ് കൗൺസിലിൽ പരാതി നൽകി. പക്ഷേ, അവർ വിഷയം ഒതുക്കിത്തീർക്കാനാണ് ശ്രമിച്ചത്.

കുറ്റവാളികളെ കൊണ്ട് 100 തവണ ഏത്തമിടീപ്പിച്ച് 50,000 രൂപ കൊടുത്ത് വിഷയം ഒത്തു തീർപ്പാക്കാം എന്നായിരുന്നു മുന്നോട്ടുവച്ച വ്യവസ്ഥ. എന്നാൽ രക്ഷിതാക്കൾ സമ്മതിച്ചില്ല. ഇതോടെ കോപാകുലരായ അക്രമികളും കൂട്ടാളികളും ചേർന്ന പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തി മാതാപിതാക്കൾക്ക് മുന്നിലിട്ട് പെൺകുട്ടിയെ തീയിട്ടു കൊല്ലുകയായിരുന്നു.

സംഭവം ഒതുക്കിത്തീർക്കാൻ കൂട്ടുനിന്ന ശ്രമിച്ച വില്ലേജ് കൗൺസിലിനെതിരേയും നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാർക്ക് താത്കാലികാശ്വാസമായി 2.5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP