Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വബില്ലിനെതിരെ മെഴുക് തിരി കത്തിച്ച് പ്രതിഷേധിച്ച അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്; വിദ്യാർത്ഥികളെ പൊലീസ് മർദിച്ചത് ജയ് ശ്രീറാം വിളിച്ചെന്ന ആരോപണം ഉയരുന്നു; പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ഗ്രനേഡ് സ്റ്റൺ പ്രയോഗിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നോ: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് മെഴുക്തിരി കത്തിച്ച് പ്രതിഷേധിത്ത അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. നിരോധനാജ്ഞ ലംഘിച്ച 1200 വിദ്യാർത്ഥികൾക്കെതിരെയാണു കേസെടുത്തത്. 23-നു രാത്രിയാണു ക്യമ്പസിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയത്.

നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരേ തെരുവിലിറങ്ങിയവർക്കു നേരെ യുപി പൊലീസ് വൻ അതിക്രമമാണ് അഴിച്ചുവിട്ടതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിവിധ സംഭവങ്ങളിൽ ഉത്തർപ്രദേശിൽ ഇരുപതു പേരാണു മരിച്ചത്. ഫിറോസാബാദിൽ വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിൽ വയറിനു വെടിയേറ്റു ചികിത്സയിലായിരുന്ന മുഖീം എന്ന ഇരുപതുകാരനാണ് ഒടുവിൽ മരിച്ചത്.

അലിഗഡ് സർവകലാശാലയിൽ ഉത്തർപ്രദേശ് പൊലീസ് നടത്തിയ നടപടികളെ കുറ്റപ്പെടുത്തി വസ്തുതാന്വേഷണ സമിതി റിപ്പോർട്ടും പുറത്തുവന്നു. ജയ് ശ്രീറാം എന്നു മുദ്രാവാക്യം വിളിച്ചാണു പൊലീസ് വിദ്യാർത്ഥികളെ ആക്രമിച്ചതെന്നും സ്‌കൂട്ടറുകൾക്കും വാഹനങ്ങൾക്കും പൊലീസ് തീയിട്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കു നേരെ പൊലീസ് സ്റ്റൺ ഗ്രനേഡുകൾ പ്രയോഗിച്ചു. തീവ്രവാദികളെ നേരിടുന്ന തരത്തിലും യുദ്ധസമാനമായ സാഹചര്യത്തിലുമാണു പൊലീസ് വിദ്യാർത്ഥികളെ നേരിട്ടത്. തീവ്രവാദി എന്ന് അർഥം വരുന്ന തരത്തിലുള്ള മതപരമായ വാക്കുകളും പൊലീസുകാർ ഉപയോഗിച്ചു. കണ്ണീർ വാതക ഷെല്ലാണെന്നു കരുതി സ്റ്റൺ ഗ്രനേഡ് എടുത്ത വിദ്യാർത്ഥിക്കു കൈ നഷ്ടപ്പെട്ടു. എന്നാൽ കോളജ് ഈ നടപടികളെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു

അതേസമയം, ഉത്തർപ്രദേശിൽ നടന്ന പ്രക്ഷോഭത്തെ പൊലീസ് അടിച്ചമർത്തിയതിനെ പിന്തുണച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതു നല്ലതാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP