Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി മുതൽ കേസ് രേഖകൾ വാട്സാപ്പ് വഴിയും നൽകാമെന്ന് സുപ്രീംകോടതി; ആവശ്യമായ കരുതൽ ഉണ്ടാകണമെന്നും നിർദ്ദേശം

ഇനി മുതൽ കേസ് രേഖകൾ വാട്സാപ്പ് വഴിയും നൽകാമെന്ന് സുപ്രീംകോടതി; ആവശ്യമായ കരുതൽ ഉണ്ടാകണമെന്നും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നോട്ടീസും കേസ് രേഖകളുമെല്ലാം ഇ മെയിൽ വഴിയും വാട്സാപ്പ് പോലുള്ള മെസഞ്ചർ സംവിധാനം വഴിയും കൈമാറാൻ സുപ്രീംകോടതിയുടെ അനുമതി. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ പുതിയ നിർദ്ദേശം. ഇത്തരത്തിൽ കേസ് രേഖകൾ കൈമാറുമ്പോൾ ആവശ്യമായ കരുതൽ ഉണ്ടാകണമെന്നും കോടതി പറഞ്ഞു.അതേസമയം, ഉത്തർപ്രദേശിലെ പൊലീസ് ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീംകോടതിയിൽ ഹർജി നൽകി.

വികാസ് ദുബെയുടെ വലംകൈയായി അറിയപ്പെടുന്ന അമർ ദുബെ അടക്കം അഞ്ച് അനുയായികൾ വിവിധ ഏറ്റമുട്ടലുകളിലായി കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകൻ ഹർജിയുമായി കോടതിയെ സമീപിച്ചത്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് ഇന്നലെ സമർപ്പിച്ച ഹർജിയിൽ ദുബെയും കൊല്ലപ്പെട്ടേക്കാം എന്ന് ആശങ്ക പ്രകടിപ്പിച്ചിരന്നു. ഇന്ന് രാവിലെയാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. പൊലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്നാണ് വിശദീകരണം. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. നാല് വെടിയുണ്ടകളാണ് ദുബെയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP