Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നിയമവിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ കേസ്; കാണാതായത് ചിന്മയാനന്ദ് പീഡിപ്പിച്ചെന്ന് കാണിച്ച് പരാതിയുമായെത്തിയ വിദ്യാർത്ഥിയെ

നിയമവിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ കേസ്; കാണാതായത് ചിന്മയാനന്ദ് പീഡിപ്പിച്ചെന്ന് കാണിച്ച് പരാതിയുമായെത്തിയ വിദ്യാർത്ഥിയെ

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: നിയമവിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ കേസ്. സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചെന്ന് കാണിച്ച് പരാതിയുമായെത്തിയ വിദ്യാർത്ഥിയെയാണ് കാണാതായത്. ഇയാൾ പീഡിപ്പിച്ചെന്ന് കാണിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് യുപിയിൽ നിന്നുള്ള നിയമവിദ്യാർത്ഥിയെ കാണാതാകുന്നത്. തട്ടിക്കൊണ്ട് പോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ചിന്മയാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ചയാണ് വിദ്യാർത്ഥിനിയെ കാണാതാകുന്നത്. സ്വാമി ചിന്മയാനന്ദ് ഡയറക്ടറായ എസ്എസ് ലോ കോളേജിലെ വിദ്യാർത്ഥിയായിരുന്നു. സ്വാമി ചിന്മയാനന്ദ് തന്നെ പീഡിപ്പിച്ചെന്നും ഇയാൾ ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും കാണിച്ച് ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സ്വാമിക്കെതിരെ തന്റെ പക്കൽ തെളിവുകളുണ്ടെന്നും അദ്ദേഹം തന്നെ കൊല്ലുമെന്നും വിദ്യാർത്ഥി വീഡിയോയിൽ പറയുന്നുണ്ട്. മാത്രവുമല്ല പൊലീസും നിയമസംവിധാനങ്ങളുമെല്ലാം തനിക്കൊപ്പമാണെന്ന് പറഞ്ഞ് അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി വീഡിയോയിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ഈ വിഷയത്തിൽ ഇടപെടണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പെൺകുട്ടിയെ കാണാതാകുന്നത്. പെൺകുട്ടിയെ കാണാതായതായി കാണിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ ആദ്യം തയ്യാറായിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP