Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുപ്രീംകോടതി മുൻ ജസ്റ്റിസ് ആർ ഭാനുമതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി; ജസ്റ്റിസ് കർണനെതിരെ കേസ്; ദൗർഭാഗ്യകരമായ സംഭവമെന്ന് സുപ്രീംകോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:സുപ്രീംകോടതി മുൻ ജഡ്ജി ആർ ഭാനുമതിയുടെ ചെന്നൈയിലെ വീട്ടിൽ മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി സി എസ് കർണൻ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത് ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. സി എസ് കർണന് എതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹിയിലെ തമിഴ് അഭിഭാഷകരുടെ കൂട്ടായ്മ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

ദിവസങ്ങൾക്കുമുമ്ബ് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച സംഭവത്തിൽ കർണനും മറ്റ് അഞ്ചുപേർക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിയായ കർണനെ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയതോടെയാണ് അദ്ദേഹം സുപ്രീംകോടതിക്ക് എതിരെ രംഗത്തിറങ്ങിയത്. സുപ്രീംകോടതി കൊളീജിയം ഉത്തരവ് ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം സ്റ്റേ ചെയ്തു. 2017 മെയിൽ സുപ്രീംകോടതി അദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറുമാസം ശിക്ഷിച്ചു. തടവിൽ കിടക്കവെ അദ്ദേഹം വിരമിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP