Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് സഹായം ചെയ്‌തെന്ന് കണ്ടെത്തൽ; ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദകോച്ചറിനെതിരെ സിബിഐ കേസെടുത്തു; ചന്ദകോച്ചറിന്റെ മുംബൈയിലെ ഓഫീസിൽ സിബിഐ റെയ്ഡ്

വീഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് സഹായം ചെയ്‌തെന്ന് കണ്ടെത്തൽ; ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദകോച്ചറിനെതിരെ സിബിഐ കേസെടുത്തു; ചന്ദകോച്ചറിന്റെ മുംബൈയിലെ ഓഫീസിൽ സിബിഐ റെയ്ഡ്

മറുനാടൻ ഡെസ്‌ക്‌

ഐസിഐസിഐ ബാങ്ക് മുന്മേധാവി ചന്ദകോച്ചറിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വീഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് സഹായംചെയ്‌തെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. ചന്ദകോച്ചറിന്റെ മുംബൈയിലെ ഓഫിസിൽ സിബിഐ റെയ്ഡ് നടത്തി. 3250കോടി രൂപയുടെ വായ്പയാണ്, കോച്ചർ മേധാവിയായി ഇരിക്കവേ വീഡിയോകോൺ ഗ്രൂപ്പിന് അനുവദിച്ചത്.

ഇത് ബാങ്കിന്റെ ചട്ടങ്ങൾക്ക് ക്രമവിരുദ്ധമാണെന്നും, ഭർത്താവായ വേണുഗോപാൽ ദൂതുമായി ചേർന്നുള്ള ഇടപാടാണ് വായ്പക്ക് പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു. വിവാദം ഉയർന്നതോടെ കാലാവധി പൂർത്തിയാക്കാതെ ചന്ദകോച്ചർ കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥാനം രാജിവച്ചത്. ചന്ദകോച്ചറിന്റെ ഭർതൃസഹോദരനായ രാജീവ് കോച്ചറിനെ നേരത്തെ സിബിഐ രണ്ടുതവണ ചോദ്യംചെയ്തിരുന്നു.

1984ൽ മാനേജ്മന്റെ് ട്രെയിനിയായിട്ടായിരുന്നു ചന്ദാ കോച്ചാർ ഐ.സിഐ.സിഐയിൽ ചേരുന്നത്. 2003ൽ ബാങ്ക് ലിക്വുഡിറ്റി പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ അതിനെ തരണം ചെയ്യാനുള്ളവരുടെ സംഘത്തിൽ ചന്ദാ കോച്ചാർ ഉണ്ടായിരുന്നു. പിന്നീട് 2007ൽ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ബാങ്കിന്റെ ജോയിന്റ് ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു. 2009ൽ 48ാം വയസിലാണ് ഐ.സിഐ.സിഐയുടെ പ്രായം കുറഞ്ഞ സിഇഒയായിചന്ദാ കോച്ചാർ മാറിയത്. കോസ്റ്റ്, ക്രെഡിറ്റ്, കറന്റ്, സേവിങ്‌സ്, കാപ്പിറ്റൽ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ചന്ദാ കോച്ചാറിന്റെ പ്രവർത്തനം.   

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP