Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചി തീരത്ത് ഇന്ത്യൻ ചരക്ക് കപ്പലിന് തീപിടിച്ചത് എഞ്ചിൻ റൂമിൽ നിന്ന്; ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു; തീ നിയന്ത്രണവിധേയമായെന്ന് സൂചന

കൊച്ചി തീരത്ത് ഇന്ത്യൻ ചരക്ക് കപ്പലിന് തീപിടിച്ചത് എഞ്ചിൻ റൂമിൽ നിന്ന്; ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു; തീ നിയന്ത്രണവിധേയമായെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി തീരത്ത് ഇന്ത്യൻ ചരക്കു കപ്പലിന് തീപിടിച്ചു ഒരാൾക്ക് ഗുരുതര പൊള്ളൽ. ഇന്ത്യൻ ചരക്കു കപ്പലായ എം.വി നളിനിക്കാണ് തീ പിടിച്ചത്. കൊച്ചി തീരത്തു നിന്ന് 14.5 നോട്ടിക്കൽ മൈൽ ദുരത്ത് നങ്കൂരമിട്ട് കിടക്കുന്ന സമയത്താണ് ബുധനാഴ്ച വൈകുന്നേരത്തോടെ തീ പിടുത്തമുണ്ടായത്.

നാവികസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നാഫ്ത്തയുമായി പോകുകയായിരുന്ന കപ്പലിൽ 22 പേരുണ്ടായിരുന്നു. ഇതിൽ ഒരാൾക്ക് 80 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. പൊട്ടിത്തെറിയോടു കൂടി എൻജിൻ റൂമിലാണ് തീ പിടുത്തമുണ്ടായതെന്നാണ് വിവരം. ഇതേതുടർന്ന് കപ്പലിലെ വൈദ്യുതി സംവിധാനങ്ങളും പൂർണമായും തകരാറിലായി.

സതേൺ നേവൽ കമാൻഡിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറും, ഐഎൻഎസ് കൽപേനിയും അപകടസ്ഥലത്തേക്ക് തിരിച്ചു. കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിന് ബോട്ട് അയച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP