Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആകാശത്തിൽ വച്ച് പ്രൈവറ്റ് വിമാനത്തിൽ യാത്ര ചെയ്ത പ്രീമിയർ ലീഗ് ഫുട്ബോൾ താരത്തെ കണ്ടെത്താനാവുമോ..? ഇംഗ്ലീഷ് ചാനലിലെ അതിനിഗൂഢമായ രഹസ്യങ്ങളിൽ എവിടെയോ എമിലാനോ സാല അപ്രത്യക്ഷനായോ..?

ആകാശത്തിൽ വച്ച് പ്രൈവറ്റ് വിമാനത്തിൽ യാത്ര ചെയ്ത പ്രീമിയർ ലീഗ് ഫുട്ബോൾ താരത്തെ കണ്ടെത്താനാവുമോ..? ഇംഗ്ലീഷ് ചാനലിലെ അതിനിഗൂഢമായ രഹസ്യങ്ങളിൽ എവിടെയോ എമിലാനോ സാല അപ്രത്യക്ഷനായോ..?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തിങ്കളാഴ്ച രാത്രി പ്രൈവറ്റ് വിമാനത്തിൽ ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ പറക്കുന്നതിനിടയിൽ കാണാതായ പ്രീമിയർ ലീഗ് ഫുട്ബോൾ താരം എമിലാനോ സാലയെക്കുറിച്ചുള്ള അവ്യക്തതകൾ പെരുകുന്നു. ഈ ഫുട്ബോൾ താരത്തെ കണ്ടെത്താനാവുമോ..?ഇംഗ്ലീഷ് ചാനലിലെ അതിനിഗൂഢമായ രഹസ്യങ്ങളിൽ എവിടെയോ എമിലാനോ സാല അപ്രത്യക്ഷനായോ...? വിമാനങ്ങൾ എങ്ങോട്ടാണ് അപ്രത്യക്ഷമാകുന്നത്..?തുടങ്ങിയ ചോദ്യങ്ങൾ ഇതിനിടെ ശക്തമാകുന്നുണ്ട്. ഡേവ് ഇബോട്സൻ എന്ന പാർട്ട്ടൈം പൈലറ്റാണ് ഈ വിമാനം പറത്തിയിരുന്നത്. അയാളെയും കാണാതായിട്ടുണ്ട്.

ചാനലിന്റെ ഏറ്റവും അപകടകരമായ പ്രദേശമായ ഹർഡ്സ് ഡീപ്പിലാണ് വിമാനം വീണതെന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്.വിമാനത്തിന്റെ ഒരു ഉപകരണം പ്രവർത്തനരഹിതമായതിനെ തുടർന്നാണ് വിമാനം അപകടത്തിലായതെന്നാണ് കരുതുന്നത്. ഇവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ നടക്കുന്നുണ്ടെങ്കിലും യാതൊരു പുരോഗതിയുമില്ലാത്തതിനാൽ കുടുംബാംഗങ്ങൾ കടുത്ത ആശങ്കയിലാണ്. തന്റെ സഹോദരനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ നിർത്തരുതെന്നാണ് സഹോദരിയായ റോമിന ആവശ്യപ്പെടുന്നത്. വിമാനത്തിന്റെ ചിറകുകളിൽ മഞ്ഞടിഞ്ഞ് പ്രവർത്തന തകരാറുണ്ടായി വിമാനം തകർന്ന് വീഴുകയായിരുന്നുവെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

വിമാനം കാണാതാവുന്നതിന് തൊട്ട് മുമ്പ് വിമാനം 5000 അടിയിൽ നിന്നും 2500 അടിയിലേക്ക് താഴ്‌ത്തി പറത്താൻ പൈലറ്റ് ആവശ്യപ്പെട്ടിരുന്നു.പ്രതികൂലമായ കാലാവസ്ഥയിൽ വിമാനം പറത്താൻ ബുദ്ധിമുട്ടുണ്ടെന്നും പൈലറ്റ് വെളിപ്പെടുത്തിയിരുന്നു.വിമാനത്തിന്റെ അവശിഷ്ടം ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ബ്രിട്ടനിലെ പ്രമുഖ ഏവിയേഷൻ എക്സ്പർട്ടുകളിലൊരാളായ ജൂലിയൻ ്രേബ പറയുന്നത്.നാന്റെസിൽ നിന്നും കാർഡിഫിലേക്ക് സാലയെ വഹിച്ച് കൊണ്ട് വന്ന പൈപ്പർ മാലിബു എന്ന വിമാനമാണ് കടലിൽ പെട്ടിരിക്കുന്നത്.

28കാരനായ സാലയെ കണ്ടെത്താനായി കുടുംബക്കാർ പ്രൈവറ്റ് സെർച്ച് ഏർപ്പെടുത്താനൊരുങ്ങുകയാണ്. ഇദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള ഔദ്യോഗിക തെരച്ചിൽ വ്യാഴാഴ്ച അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം പുറത്ത് വന്നിരുന്നു.വിമാനത്തിന്റെ പുറത്തുള്ള ഡിവൈസായ പൈലറ്റ് ട്യൂബ് പ്രതികൂലമായ കാലാവസ്ഥയിൽ താറുമാറായതാണ് വിമാനം തകരാൻ കാരണമെന്നാണ് ഏവിയേഷൻ എക്സ്പർട്ടുകൾ അനുമാനിക്കുന്നത്. കാഴ്ചക്ക് ബുദ്ധിമുട്ട് നേരിട്ടതിനാൽ വിമാനം ചാനലിലെ ഇരുട്ടിലേക്ക് കൂപ്പ് കുത്തുകയായിരുന്നുവെന്നും അനുമാനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP