Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് ഇൻസ്പെക്ടർ സ്ത്രീയുടെ മുകളിൽ കൂടി കാർ കയറ്റി ഇറക്കിയത് മദ്യലഹരിയിൽ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പൊലീസ് ഇൻസ്പെക്ടർ സ്ത്രീയുടെ മുകളിൽ കൂടി കാർ കയറ്റി ഇറക്കിയത് മദ്യലഹരിയിൽ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാർ ഇടിച്ചിട്ടും നിർത്താതെ സ്ത്രീയുടെ ദേഹത്ത് കൂടി കയറ്റി ഇറക്കി. ന്യൂഡൽഹിയിലെ ചില ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. പൊലീസ് ഇൻസ്പെക്ടറാണ് മദ്യലഹരിയിൽ ഇടിച്ചിട്ട സ്ത്രീയുടെ മുകളിൽ കൂടി കാർ കയറ്റി ഇറക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തിരക്കുള്ള തെരുവിൽ റോഡ് മുറിച്ചുകടന്ന സ്ത്രീയെ കാർ ഇടിച്ചിട്ടു. നാട്ടുകാർ ഓടിവന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരൻ കാർ മുന്നോട്ടെടുത്ത് ഇവരുടെ ദേഹത്തുകൂടി കയറ്റി ഇറക്കി പോവുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. 56കാരനായ യോഗേന്ദ്ര എന്ന സബ് ഇൻസ്‌പെക്ടറാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP