Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻ ഭഗവതിന്റെ അകമ്പടി വാഹനം ഇടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം; അകമ്പടിയായി ഉണ്ടായിരുന്നത് പത്തു കാറുകൾ; അപകടം രാജസ്ഥാനിലെ ആൽവാറിൽ

മോഹൻ ഭഗവതിന്റെ അകമ്പടി വാഹനം ഇടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം; അകമ്പടിയായി ഉണ്ടായിരുന്നത് പത്തു കാറുകൾ; അപകടം രാജസ്ഥാനിലെ ആൽവാറിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റെ അകമ്പടി വാഹനം ഇടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ ആൽവാറിലാണ് അപടകമുണ്ടായത്. മുത്തച്ഛനോടൊപ്പം ഇരു ചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സചിൻ എന്ന കുട്ടിയാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മുത്തച്ഛന് പരിക്കേറ്റു.

ബുധനാഴ്ച തിജാരയിൽനിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഭഗവത്. പത്ത് കാറാണ് അകമ്പടിയായുണ്ടായിരുന്നത്. അപകടത്തിന് കാരണമായ വാഹനം ഇതുവരെ പിടിച്ചെടുത്തിട്ടില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മോഹൻ ഭഗവതിന് നൽകുന്നത്.ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണ് മോഹൻ ഭാഗവത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP