Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

കാറും പൊതുഇടം; അതുകൊണ്ട് കാറിൽ യാത്ര ചെയ്യുമ്പോൾ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് ധരിക്കണം; കാറിൽ തനിച്ചാണെങ്കിലും മാസ്‌ക് ധരിക്കുന്നതിനോട് എതിർപ്പ് എന്തിനാണെന്ന് ഡൽഹി ഹൈക്കോടതി

കാറും പൊതുഇടം; അതുകൊണ്ട് കാറിൽ യാത്ര ചെയ്യുമ്പോൾ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് ധരിക്കണം; കാറിൽ തനിച്ചാണെങ്കിലും മാസ്‌ക് ധരിക്കുന്നതിനോട് എതിർപ്പ് എന്തിനാണെന്ന് ഡൽഹി ഹൈക്കോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി:കാറിൽ യാത്ര ചെയ്യുമ്പോൾ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് ധരിക്കണമെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. കാർ പൊതു ഇടമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ മാസ്‌ക് ധരിക്കാതെ തനിയെ കാറോടിച്ച് പോയതിന് പിഴ ചുമത്തിയ ഡൽഹി പൊലീസ് നടപടി ശരിവെച്ചു. മാസ്‌ക് ധരിക്കാതെ തനിച്ച് കാറോടിച്ച് പോവുകയായിരുന്ന തന്നിൽ നിന്ന് ഡൽഹി പൊലീസ് 500 രൂപ പിഴയീടാക്കിയത് ചോദ്യം ചെയ്ത് അഭിഭാഷകനായ സൗരഭ് ശർമയാണ് കോടതിയെ സമീപിച്ചത്.

മാസ്‌ക് അത് ധരിക്കുന്നവർക്കും ചുറ്റുമുള്ളവർക്കും ഒരു സുരക്ഷാകവചമാണ്. നിങ്ങൾ കാറിൽ തനിച്ചാണെങ്കിലും മാസ്‌ക് ധരിക്കുന്നതിനോട് എതിർപ്പ് എന്തിനാണ്?അത് നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണ്. കോവിഡ് പ്രതിസന്ധി വർധിച്ചുകൊണ്ടിരിക്കുകയാണ്.വാക്സിൻ എടുത്തവരാണെങ്കിലും അല്ലെങ്കിലും മാസ്‌ക് ധരിക്കണം. കോവിഡിൽ നിന്ന് രക്ഷനേടുന്നതിന് ഒരാൾക്ക് ചെയ്യാനാകുന്ന ഏററവും ചുരുങ്ങിയ കാര്യം അതാണ്. ശാസ്ത്രജ്ഞന്മാരുടെയും ലോകമെമ്പാടുമുള്ള സർക്കാരുകളുടേയും നിർദേശങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ജഡ്ജ് എം.പ്രതിഭാ സിങ് പറഞ്ഞു.

തനിച്ച് കാറിൽ സഞ്ചരിക്കുമ്പോൾ മാസ്‌ക് ധരിക്കണമെന്ന് നിയമം പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കോടതിയിൽ വ്യക്തമാക്കി. അതേസമയം ഇക്കാര്യത്തിൽ പുതിയ നിയമങ്ങൾ പുറപ്പെടുവിക്കാനും അത് നടപ്പിലാക്കാനും എല്ലാ സംസ്ഥാനങ്ങൾക്കും അവകാശമുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP