Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആന്ധ്രയുടെ തലസ്ഥാനമാകാനുള്ള ഭാഗ്യം ഗുണ്ടൂരിനോ...? ഗുണ്ടൂരിനെ തലസ്ഥാനമാക്കുമെന്ന് ചന്ദ്രബാബു നായ്ഡു

ആന്ധ്രയുടെ തലസ്ഥാനമാകാനുള്ള ഭാഗ്യം ഗുണ്ടൂരിനോ...? ഗുണ്ടൂരിനെ തലസ്ഥാനമാക്കുമെന്ന് ചന്ദ്രബാബു നായ്ഡു

ഗുണ്ടൂർ: ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവൽക്കരിച്ചത് മുതൽ സീമന്ധ്രയുടെ പുതിയ തലസ്ഥാനം എവിടെയാണ് നിർമ്മിക്കുകയെന്നതിനെ സംബന്ധിച്ച് ചർച്ചകളും അഭ്യൂഹങ്ങളും നടക്കുന്നുണ്ട്. ഇപ്പോൾ ഹൈദരാബാദ് ആന്ധ്രയുടെയും തെലങ്കാനയുടെയും പൊതുവായ തലസ്ഥാനമാണെങ്കിലും അധികം വൈകാതെ പുതിയ തലസ്ഥാനം ആന്ധ്രയ്ക്ക് കെട്ടിപ്പടുക്കേണ്ടതുണ്ട്. ഗുണ്ടൂരിലായിരിക്കും പുതിയ തലസ്ഥാനം നിർമ്മിക്കുകയെന്നാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറയുന്നത്.

ഗുണ്ടൂർ ജില്ലയിലായിരിക്കും ആന്ധ്രയുടെ പുതിയ തലസ്ഥാനം കെട്ടിപ്പടുക്കുകയെന്നാണ് ഇന്നലെ നായ്ഡു പ്രഖ്യാപിച്ചിരിക്കുന്നത്. വിജയവാഡയ്ക്കടുത്തായിരിക്കും പുതിയ തലസ്ഥാനം. വിജയവാഡയ്ക്കും ഗുണ്ടൂരിനുമിടയിലായിരിക്കും ഇതിന്റെ സ്ഥാനം. അമരാവതിയിലായിരിക്കുമിതെന്ന് നായ്ഡു ശക്തമായ സൂചന നൽകിയിട്ടുമുണ്ട്. വിനുകതൊണ്ട നിയമസഭാമണ്ഡലത്തിലെ സാവല്യപുരം ഗ്രാമത്തിലെ ഒരു ഗ്രാമസഭയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നായ്ഡു ഇക്കാര്യം വെളിപ്പെടുത്തിയത്. ആന്ധ്രയിലെ ഓരോ വീട്ടിൽ നിന്നും ഓരോ ഇഷ്ടികകൾ വീതം ശേഖരിച്ചായിരിക്കും തലസ്ഥാനം കെട്ടിപ്പടുക്കുകയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ ഈ അവസരത്തിൽ ആഞ്ഞടിക്കാനും നായ്ഡു മറന്നില്ല. സ്വന്തം കുറ്റങ്ങൽ മറച്ച് വച്ചു കൊണ്ട് റാവു അനാവശ്യമായി തനിക്ക് നേരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ചന്ദ്രബാബു നായ്ഡു കുറ്റപ്പെടുത്തി. അയൽ സംസ്ഥാനവുമായോ അല്ലെങ്കിൽ കേന്ദ്രവുമായോ ഉള്ള സ്‌നേഹപൂർണമായ സഹവർത്തിത്ത്വത്തെക്കുറിച്ച് റാവു ബോധവാനല്ലെന്ന് നായ്ഡു ആരോപിച്ചു.

എന്നാൽ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യത്തെ താൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു. ടിഡിപ തെലങ്കാനയിലും ശക്തമായതിനാലാണ് ചന്ദ്രശേഖര റാവു തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും നായ്ഡു പറയുന്നു. അനാവശ്യകാര്യങ്ങളെച്ചൊല്ലി മത്സരിക്കുന്നതിന് പകരം വികനകാര്യത്തിലാണ് തന്നോട് മത്സരിക്കേണ്ടതെന്ന് നായ്ഡു തെലുങ്കാന മുഖ്യമന്ത്രിയെ ഉപദേശിക്കാനു നായ്ഡു ഈ അവസരം ഉപയോഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP