Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലജ്ജിക്കാം നമ്മുടെ തലസ്ഥാനത്തെ ഓർത്ത്; പത്ത് മാസം ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1704 ബലാത്സംഗങ്ങൾ; 215 കേസുകളിലെ പ്രതി പിതാക്കന്മാരും സഹോദരന്മാരും ബന്ധുക്കളും

ലജ്ജിക്കാം നമ്മുടെ തലസ്ഥാനത്തെ ഓർത്ത്; പത്ത് മാസം ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1704 ബലാത്സംഗങ്ങൾ; 215 കേസുകളിലെ പ്രതി പിതാക്കന്മാരും സഹോദരന്മാരും ബന്ധുക്കളും

ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാനമാകാനുള്ള എല്ലാ യോഗ്യതകളും ഉള്ള നഗരമാണ് ഡൽഹിയെന്നതിൽ സംശയമില്ല. പൗരാണിക സ്മാരകങ്ങളും കോട്ടകൊത്തളങ്ങളും ഇന്ദ്രപ്രസ്ഥത്തിന്റെ ഗതകാല പ്രതാപം വിളിച്ചോതുന്നുണ്ട്. എന്നാൽ ഇന്ന് ഈ മഹാനഗരം സ്ത്രീകളോട് ചെയ്യുന്ന മഹാപാതകങ്ങളുടെ പേരിൽ കളങ്കപ്പെട്ടിരിക്കുകയാണ്. ഡൽഹിയിൽ ഓടുന്ന ബസിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന്റെ പേരിൽ ഡൽഹി ആഗോള തലത്തിൽ തന്നെ കുപ്രസിദ്ധി നേടിയിരുന്നു. ഇപ്പോഴിതാ ഡൽഹിയിൽ നടക്കുന്ന സ്ത്രീപീഡനങ്ങളുടെയും ബലാത്സംഗങ്ങളുടെയും ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. അതായത് ഈ വർഷത്തെ ആദ്യത്തെ 10 മാസങ്ങളിൽ മാത്രം ഡൽഹിയിൽ 1704 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതിൽ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം ഈ കേസുകളിൽ 215 എണ്ണത്തിലെ പ്രതികൾ പിതാക്കന്മാരും സഹോദരന്മാരും അടുത്ത ബന്ധുക്കളുമാണെന്നതാണ്. അതായത് സ്വന്തം വീടുകളിൽ പോലും പെൺകുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലെന്ന് ചുരുക്കം.

ഈ 215 കേസുകളിൽ 43 കേസുകളിൽ പിതാക്കന്മാരും 27 കേസുകളിൽ സഹോദരന്മാരും 36ൽ അമ്മാവന്മാരും കസിൻസും 23 എണ്ണത്തിൽ രണ്ടാനച്ഛന്മാരും ബാക്കിയുള്ള 86 കേസുകളിൽ മറ്റ് ബന്ധുക്കളുമാണ് പ്രതികൾ. എന്തിനേറെ പറുന്ന പെൺകുട്ടിയുടെ മാനം കവരാൻ സ്വന്തം മുത്തച്ഛൻ തന്ന തുനിഞ്ഞിറങ്ങിയ മനുഷ്യത്വരഹിതമായ കേസ് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മിക്ക കേസുകളിലും പെൺകുട്ടിയെ അറിയുന്ന ആൾ തന്നെയാണ് ബലാത്സംഗം ചെയ്തിരിക്കുന്നത്. ഫാദർ ഇൻ ലോ മാർ ഇത്തരം എട്ട് കേസുകളിൽ പ്രതികളായിട്ടുണ്ട്. സൺ ഇൻ ലോമാർ മൂന്ന് കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നു. 74 കേസുകളിൽ ബ്രദർ ഇൻ ലോമാരാണ് പെണ്ണിന്റെ മാനം കവർന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹിയിൽ നടന്ന 352 ബലാത്സംഗ കേസുകളിലും അയൽവാസികളാണ് പ്രതികൾ. മറ്റ് 83 കേസുകളിൽ കുടുംബസുഹൃത്താണ് ബലാത്സംഗ വീരനായി മാറിയത്. വീട്ടിൽ പെൺകുട്ടികളെ പഠിപ്പിക്കാനെത്തിയ ട്യൂട്ടർ അല്ലെങ്കിൽ ഇൻസ്ട്രക്ടർമാർ ശിഷ്യകളുടെ മാനം കവർന്നെടുത്ത 24 ബലാത്സംഗ കേസുകൾ ഇന്ദ്രപ്രസ്ഥത്തിൽ നടന്നിട്ടുണ്ട്. അഞ്ച് കേസുകളിൽ പുരോഹിതൻ അല്ലെങ്കിൽ താന്ത്രിക്കുകളാണ് പ്രതികൾ. 642 കേസുകളിൽ വില്ലന്മാരായത് ആൺസുഹൃത്തുക്കളാണ്.

ഈ കേസുകളിലെല്ലാം കൂടി 1613 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ 116 പേർ നിരക്ഷരരരും 570 പേർ പഠനം പാതിവഴിയിൽ നിർത്തി പോയവരുമാണ്. 122 പേർ അനാഥരാണ്. പ്രതികളിലെ 23 പേർ 50 വയസ്സ് കഴിഞ്ഞവരാണ്. ഈ കേസുകളിൽ വിവിധ പ്രായത്തിലുള്ള 1711 സ്ത്രീകളാണ് ഇരകളായത്. ഇതിൽ നാല് പേർ രണ്ട് വയസ്സിനു താഴെയുള്ള പിഞ്ചു പെൺകുരുന്നുകളാണെന്നുള്ളത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. 115 പേർ രണ്ട് വയസ്സിനും ഏഴ് വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. 127
ഇരകൾ ഏഴ് വയസ്സിനും 12 വയസ്സിനും ഇടിയിലുള്ള പെൺജന്മങ്ങളാണ്.

ഇത്തരത്തിൽ ലജ്ജാകരമായ രീതിയിൽ വർധിച്ചു വരുന്ന ബലാത്സംഗകേസുകൾക്ക് തടയിടാൻ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ഭയരഹിതമായി ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യാൻ ഇരകൾക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. തൽഫലമായി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥർ സിവിൽ ഡ്രസ് ധരിച്ച് ഇരകളെ ഹോസ്പിറ്റലിൽ സന്ദർശിച്ച് റിപ്പോർട്ട് എടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. അതിനാൽ ഇരകൾക്ക് പൊലീസ് സ്‌റ്റേഷനിൽ വരേണ്ടി വരുന്നില്ലെന്നും ഡൽഹി പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP