Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഴക്കാലമാണ്, ഭാഗികമായി പൊളിച്ച കെട്ടിടം ഇങ്ങനെ ഇടാൻ കഴിയില്ല; കങ്കണയുടെ കെട്ടിടം പൊളിച്ച സംഭവത്തിൽ നടപടികൾ വേ​ഗത്തിലാക്കാൻ ബി.എം.സിയോട് ആവശ്യപ്പെട്ട് ഹൈക്കോടതി

മഴക്കാലമാണ്, ഭാഗികമായി പൊളിച്ച കെട്ടിടം ഇങ്ങനെ ഇടാൻ കഴിയില്ല; കങ്കണയുടെ കെട്ടിടം പൊളിച്ച സംഭവത്തിൽ നടപടികൾ വേ​ഗത്തിലാക്കാൻ ബി.എം.സിയോട് ആവശ്യപ്പെട്ട് ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയ സംഭവത്തിൽ ശിവസേന വക്താവ് സജ്ഞയ് റാവത്തിനോട് വിശദീകരണം തേടി ബോംബെ ഹൈക്കോടതി. ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ എച്ച് വാർഡ് ഓഫീസറോടും വിശദീകരണം നൽകാൻ ജസ്റ്റിസ് എസ്‌.ജെ. കതാവാല്ല, ആർ.ഐ. ചഗ്ല എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് നിർദ്ദേശിച്ചു. കങ്കണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ. മഴക്കാലമായതിനാൽ ഭാഗികമായി പൊളിച്ച കെട്ടിടം അതുപോലെ ഇടാൻ കഴിയില്ലെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ബി.എം.സിയോട്​ ഹൈക്കോടതി ആവശ്യപ്പെട്ടു.

പരാതിക്കാരിയുടെ ഹർജിയിൽ വെള്ളിയാഴ്ച മുതൽ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. കങ്കണയെ ഭീഷണിപ്പെടുന്ന തരത്തിൽ സജ്ഞയ് റാവത്ത് പ്രസംഗിക്കുന്നതിന്റെ വീഡിയോ കങ്കണയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി റാവത്തിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. കേസിൽ കോടതി അന്തിമവാദം കേൾക്കുന്നത് വെള്ളിയാഴ്ച ആരംഭിക്കും.

അതേസമയം, രാജ്യസഭാംഗമായ സഞ്ജയ് റാവത്ത് സ്ഥലത്തില്ലാത്തതിനാൽ കോടതിയിൽ വിശദീകരണം സമർപ്പിക്കാൻ അൽപം കൂടി സമയം അനുവദിക്കണമെന്ന് റാവത്തിന്റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. മുൻസിപ്പൽ കോർപ്പറേഷൻ പ്രതിനിധിയും വിശദീകരണത്തിന് സമയം ചോദിച്ചിട്ടുണ്ട്. വാദം കേൾക്കുന്നത് വൈകിക്കാനാവില്ലെന്നും വിശദീകരണം ഉടൻ സമർപ്പിക്കണമെന്നും കോടതി പ്രതികരിച്ചു. നിയമാനുസൃതമായാണ് വീട് നിർമ്മിച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് തന്റെ വീട് പൊളിച്ചത്. ഇതിന് തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും കങ്കണ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, കങ്കണയുടെ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ടാണ് മുൻസിപ്പൽ കോർപ്പറേഷൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP