Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

അവരുടെ രാഷ്ട്രീയ ബന്ധമെന്താണെന്ന് എനിക്കറിയണം; ഇന്ത്യയെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ കൂടെ അവർ കൂടിയത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമല്ല; പെൺകുട്ടികളുടെ സ്വകാര്യഭാഗത്ത് ലാത്തികൊണ്ട് കുത്തിയവർക്കൊപ്പമാണ് ദീപിക ചേർന്നത്; ദീപിക പദുകോണിനെതിരെ സ്മൃതി ഇറാനി

അവരുടെ രാഷ്ട്രീയ ബന്ധമെന്താണെന്ന് എനിക്കറിയണം; ഇന്ത്യയെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ കൂടെ അവർ കൂടിയത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമല്ല; പെൺകുട്ടികളുടെ സ്വകാര്യഭാഗത്ത് ലാത്തികൊണ്ട് കുത്തിയവർക്കൊപ്പമാണ് ദീപിക ചേർന്നത്; ദീപിക പദുകോണിനെതിരെ സ്മൃതി ഇറാനി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണയായി എത്തിയത് മുതൽ ദീപിക പദുകോൺ ബിജെപിയുടെ ശത്രുപക്ഷത്താണ്. ദീപികയുടെ പുതിയ സിനിമ ബഹിഷ്‌ക്കരിക്കണം എന്ന ആഹ്വാനവുമായി ബിജെപി പ്രവർത്തകർ എത്തിയതിന് പിന്നാലെ ഇപ്പോൾ അവർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ്. ജെഎൻയു വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണയുമായെത്തിയ ബോളിവുഡ് നടി ദീപിക പദുകോണിന്റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഡൽഹിയിൽ ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് സംഘടിപ്പിച്ച തിങ്ക് എഡു കോൺക്ലേവിലാണ് ദീപികക്കെതിരെ സ്മൃതി ഇറാനിയുടെ പരാമർശം.

ദീപിക പദുകോണിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് എനിക്ക് അറിയണം. എന്തുകൊണ്ടാണ് അവർ സമരക്കാരുടെ ഒപ്പം കൂടിയതെന്ന് വാർത്ത വായിച്ച എല്ലാവർക്കും അറിയാം. ഇന്ത്യയെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ കൂടെ ദീപിക കൂടിയത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമല്ല. പെൺകുട്ടികളുടെ സ്വകാര്യഭാഗത്ത് ലാത്തികൊണ്ട് കുത്തിയവർക്കൊപ്പമാണ് ദീപിക ചേർന്നത്. അവരുടെ അവകാശത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല.- സ്മൃതി പറഞ്ഞു.

2011ൽ കോൺഗ്രസിനെ പിന്തുണച്ചതുമുതൽ ദീപികയുടെ രാഷ്ട്രീയ ബന്ധം അവർ വെളിപ്പെടുത്തിയതയാണ്. ജനം ഇപ്പോൾ അത്ഭുതപ്പെടുന്നുണ്ടെങ്കിൽ അവർക്ക് ഇക്കാര്യം അറിയാത്തതുകൊണ്ടാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ധാരാളം ആരാധകരുള്ള ദീപിക അവരുടെ സ്ഥാനം തിരിച്ചറിയണമായിരുന്നുവെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ജനുവരി അഞ്ചിന് രാത്രിയാണ് ജെഎൻയു ക്യാമ്പസിൽ മുഖം മൂടി ധരിച്ചെത്തിയ ആക്രമി സംഘം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെ ആക്രമണമഴിച്ചുവിട്ടത്.

വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ അമ്പതോളം പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് നടന്ന സമരത്തിലാണ് ബോളിവുഡ് താരം ദീപിക പദുകോൺ പങ്കെടുത്തത്. സമരത്തിനെത്തിയ ദീപിക ഐഷി ഘോഷുമായി സംസാരിച്ചു. ജെഎൻയു സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ദീപികക്കെതിരെ ബിജെപി, സംഘ്പരിവാർ നേതാക്കൾ രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP