Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

കോഫി ബോർഡ് ഫിനാൻസ് ഡയറക്ടറായിരിക്കവെ വകമാറ്റിയത് 2900 കോടി രൂപ; സിഎജി പ്രിൻസിപ്പൽ ഡയറക്ടർ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു

കോഫി ബോർഡ് ഫിനാൻസ് ഡയറക്ടറായിരിക്കവെ വകമാറ്റിയത് 2900 കോടി രൂപ; സിഎജി പ്രിൻസിപ്പൽ ഡയറക്ടർ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) പ്രിൻസിപ്പൽ ഡയറക്ടർ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടതായുള്ള രേഖകൾ പുറത്ത്. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. രണ്ടുമാസം മുമ്പ് ഇവർക്കെതിരെ നടപടി എടുത്തെങ്കിലും വിവരം പുറത്തുവരുന്നത് ഇപ്പോൾ മാത്രമാണ്. മെയ്‌ 19നാണ് ഇവരെ പിരിച്ചുവിട്ടുകൊണ്ട് ധനമന്ത്രാലയം ഉത്തരവിറക്കിയത്. 91 ബാച്ച് ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥയായ ശാരദ ​ഗുരുതരമായ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കോഫി ബോർഡ് ഫിനാൻസ് ഡയറക്ടറായിരിക്കെ ശാരദ കോടികൾ മ്യൂച്വൽ ഫണ്ടുകളിൽ സ്വന്തം പേരിൽ നിക്ഷേപിച്ചിരുന്നു. ഇതിന്റെ പേരിൽ ഇവർക്കെതിരെ സിബിഐ കേസുണ്ടായിരുന്നു. യുപിഎസ് സിയും ഇതേ വിഷയത്തിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ടായിരുന്നു. യുപിഎസ്‌സി നടത്തിയ അന്വേഷണത്തിലും ഇവർ ഗുരുതരമായ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണു ശിക്ഷാ നടപടി. ധനമന്ത്രാലയം ഇവരെ പിരിച്ചുവിടാൻ നൽകിയ ഉത്തരവിന്റെ വിവരം ഇപ്പോഴാണു പുറത്തുവന്നത്.

ബെംഗളൂരുവിൽ കോഫി ബോർഡ് ഫിനാൻസ് ഡയറക്ടറായിരിക്കവെ ബെംഗളൂരു ഡവലപ്മെന്റ് അഥോറിറ്റിയുടെ 2900 കോടി രൂപ കോഫിബോർ‍‍ഡ്, ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ, ചില മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലേക്കു വ്യക്തിപരമായി വകമാറ്റിയെന്നാണ് ആരോപണം. കോഫിബോർഡിന്റെ 16.2 കോടിയുടെ അധിക ഫണ്ട് വകമാറ്റി. 2002ൽ ഫിനാൻസ് ഡയറക്ടറുടെ പേരിൽ 1.04 കോടി രൂപ ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ആരോപണങ്ങൾക്ക് 250 പേജുള്ള മറുപടി ശാരദ സുബ്രഹ്മണ്യം നൽകിയിരുന്നു. എന്നാൽ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്നു സിഎജിയും യുപിഎസ്‌സിയും ധനമന്ത്രാലയവും കണ്ടെത്തി. ഇവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ചട്ടങ്ങൾ പ്രകാരം എടുക്കാമെന്നു സിഎജി 2018ൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ ശാരദ സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ യുപി‌എസ്‌സി അടക്കം ക്രമക്കേടുകൾ ശരിവച്ചതിനാൽ ഇടക്കാല ഉത്തരവു നൽകാൻ സിഎടി തയാറായില്ല. ശാരദയുടെ ഹർജി ഇപ്പോഴും സിഎടിയുടെ പരിഗണനയിലാണ്.

ബെംഗളൂരു ഡവലപ്മെന്റ് അഥോറിറ്റിയുടെ ഫണ്ടുകളിൽ തിരിമറി നടത്തിയതിന് ശാരദയുടെ ഭർത്താവ് സന്ദീപ് ദാസിനെ ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസിൽ നിന്നു 2015ൽ പിരിച്ചുവിട്ടിരുന്നു. ബാങ്കിങ് മേഖലയിലെയും ഓഹരി വിപണിയിലെയും ചിലരുടെ കള്ളക്കളികളുടെ ഇരയാണു താനെന്നു ശാരദ മാധ്യമങ്ങളോടു പറഞ്ഞു. പിരിച്ചുവിടൽ നടപടി കോടതിയിൽ ചോദ്യംചെയ്യുമെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP