Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ അന്തരിച്ചു; മരണം മകൻ മുന്നേ യാത്രയായ വിവരം പോലും അറിയാതെ; സംസ്‌കാര ചടങ്ങുകൾ നടക്കുക ചിക്കമംഗളുരുവിലെ ചേതനഹള്ളി എസ്‌റ്റേറ്റിൽ

കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ അന്തരിച്ചു; മരണം മകൻ മുന്നേ യാത്രയായ വിവരം പോലും അറിയാതെ; സംസ്‌കാര ചടങ്ങുകൾ നടക്കുക ചിക്കമംഗളുരുവിലെ ചേതനഹള്ളി എസ്‌റ്റേറ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർഥയുടെ പിതാവ് ഗംഗയ്യ ഹെഗ്ഡെ(96) അന്തരിച്ചത് മകന്റെ മരണവിവരം പോലും അറിയാതെ. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് ഏറെനാളായി അബോധാവസ്ഥയിൽ കഴിയുകയായിരുന്ന ഗംഗയ്യ ഇന്ന് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് മരിച്ചത്.

ചിക്കമംഗളൂരുവിൽ ഏക്കറുകണക്കിന് കാപ്പിത്തോട്ടങ്ങളുടെ ഉടമയായിരുന്നു ഗംഗയ്യ ഹെഗ്ഡെ. കാപ്പിത്തോട്ടങ്ങളിലെ തൊഴിലാളികളുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

മൈസൂരുവിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശമായ ചിക്കമംഗളൂരുവിലേക്ക് കൊണ്ടുപോകും. വി ജെ സിദ്ധാർഥയെ സംസ്‌കരിച്ച ചേതനഹള്ളി എസ്റ്റേറ്റിലായിരിക്കും ഗംഗയ്യ ഹെഗ്ഡെയ്ക്കും അന്ത്യവിശ്രമം ഒരുക്കുക

വി ജി സിദ്ധാർഥയുടെ മരണവിവരം പോലും അറിയാതെയാണ് കാപ്പി വ്യവസായത്തിലെ പ്രമുഖനായിരുന്ന ഗംഗയ്യ ഹെഗ്ഡെയുടെ വിയോഗം. ജൂലായ് 29-ന് കാണാതായ വി ജെ സിദ്ധാർഥയുടെ മൃതദേഹം ജൂലായ് 31-ന് കണ്ടെടുത്തെങ്കിലും പിതാവ് അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP