Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തെ രണ്ടു റൂട്ടുകളിലെ ട്രെയിനുകളുടെ വേഗം ഉയർത്തുക മണിക്കൂറിൽ 160 കിലോമീറ്ററായി; കേന്ദ്രസർക്കാൻ അനുമതിയോടെ യാത്രാസമയം കുറയാൻ പോകുന്നത് മൂന്നരമണിക്കൂറെങ്കിലും; അനുമതി, തിരക്കേറിയ ന്യൂഡൽഹി-മുംബൈ, ന്യൂഡൽഹി-ഹൗറ റൂട്ടുകളിൽ

രാജ്യത്തെ രണ്ടു റൂട്ടുകളിലെ ട്രെയിനുകളുടെ വേഗം ഉയർത്തുക മണിക്കൂറിൽ 160 കിലോമീറ്ററായി; കേന്ദ്രസർക്കാൻ അനുമതിയോടെ യാത്രാസമയം കുറയാൻ പോകുന്നത് മൂന്നരമണിക്കൂറെങ്കിലും; അനുമതി, തിരക്കേറിയ ന്യൂഡൽഹി-മുംബൈ, ന്യൂഡൽഹി-ഹൗറ റൂട്ടുകളിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യത്തെ രണ്ടു റൂട്ടുകളിലെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കിലോമീറ്ററായി ഉയർത്താൻ കേന്ദ്രസർക്കാർ അനുമതി നൽകി. തിരക്കേറിയ ന്യൂഡൽഹി-മുംബൈ, ന്യൂഡൽഹി-ഹൗറ റൂട്ടുകളിലെ ട്രെയിനുകളുടെ പരമാവധി വേഗത നിലവിലെ 130 കിലോമീറ്ററിൽ നിന്ന് 160 കിലോമീറ്ററായി ഉയർത്താനുള്ള നിർദ്ദേശമാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. യാത്രാ സമയം കുറഞ്ഞത് മൂന്നര മണിക്കൂറെങ്കിലും കുറയ്ക്കുന്നതിന് ഈ തീരുമാനം സഹായകമാകും.

13,489 കോടി രൂപ മുതൽമുടക്കിൽ നടപ്പാക്കാനിരിക്കുന്ന പദ്ധതി രണ്ടാം മോദി സർക്കാരിന്റെ 100 ദിന അജണ്ടയുടെ ഭാഗമാണ്. അഞ്ചു വർഷത്തിനുള്ളിൽ ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത ഇരട്ടിയാക്കാനും സബർബൻ ഇതര പാസഞ്ചർ ട്രെയിനുകളുടെ പരമാവധി വേഗത 25 കിലോമീറ്റർ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് 2016-17 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച 'മിഷൻ റാഫ്റ്റാർ' ന് ഈ നീക്കം ഉത്തേജനം നൽകും.

ഇന്ത്യൻ റെയിൽവേയുടെ വിശകലനത്തിൽ 60,000 കിലോമീറ്ററിലധികമുള്ള റെയിൽവേ ശൃംഖലയുടെ 0.3% മാത്രമേ 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകൾ കൈകാര്യം ചെയ്യാൻ അനുയോജ്യമാകൂ എന്ന് കണ്ടെത്തിയിരുന്നു. 5% ത്തിന് പരമാവധി 130 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകളെ കൈകാര്യം ചെയ്യാൻ കഴിയും.

വേഗം ഉയർത്താനും സുരക്ഷാക്രമീകരണങ്ങൾ മെച്ചപ്പെടുത്താനുമുള്ള പ്രവൃത്തികൾക്കായി ഡൽഹി-മുംബൈ, ഡൽഹി-ഹൗറ റൂട്ടുകളിൽ യഥാക്രമം 6806 കോടി രൂപയും 6685 കോടി രൂപയും ചെലവ് വരുമെന്നാണ് കണക്കുക്കൂട്ടൽ. 2022-23 ഓടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP