Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ നിയമഭേദഗതിക്കെതിരെ മുംബൈയിൽ ആയിരങ്ങളെ അണിനിരത്തി മഹാപ്രതിഷേധം; കവിത ചൊല്ലിയും പാട്ട് പാടിയും മുദ്രാവാക്യ മുഖരിതമായി ആസാദ് മൈതാനം  

മറുനാടൻ ഡെസ്‌ക്‌

 

മുംബൈ: പൗരത്വ നിയമഭേദഗതിക്കെതിരെ മുംബൈ ആസാദ് മൈതാനത്ത് ആയിരങ്ങൾ അണിനിരന്ന മഹാപ്രതിഷേധം. നവിമുംബൈ, താനെ തുടങ്ങി മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ നിന്നുള്ള സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനാളുകളാണ് പ്രതിഷേധപരിപാടിയിൽ പങ്കെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ പ്രശസ്ത ഉറുദു കവി ഫായിസ് അഹമ്മദ് ഫായിസിന്റെ പ്രശസ്തമായ 'ഞങ്ങൾ കാണും' (ഹം ദേഖേങ്കേ) എന്ന കവിത ചൊല്ലിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം..

ദേശീയപതാകയും പൗരത്വനിയമഭേദഗതി, എൻ.ആർ.സി, എൻ.പി.ആർ എന്നിവയ്‌ക്കെതിരെ ബാനറുകൾ ഉയർത്തിയും മോദിയിൽനിന്നും അമിത് ഷായിൽനിന്നും സ്വാതന്ത്ര്യം, സി..എ..എയിൽനിന്നും എൻ.ആർ.സിയിൽ നിന്നും സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങളും വിളിച്ചുമാണ് ജനങ്ങൾ പ്രതിഷേധിച്ചത്.

പ്രതിഷേധപ്രകടനത്തിനിടെ പൗരത്വനിയമഭേദഗതി, എൻ.ആർ.സി,? എൻ.പി.ആർ എന്നിവയ്‌ക്കെതിരായ പ്രനേയവും പാസാക്കി. റിട്ട. ജസ്റ്റിസ് കൊൽസി പാട്ടീൽ, സമൂഹിക പ്രവർത്തക തീസ്ത സെതൽവാദ്, സിനിമാതാരം സുശാന്ത് സിങ്, സമാജ്വാദി പാർട്ടി നേതാവ് അബു അസീം അസ്മി തുടങ്ങിയവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP