Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ടിക്ക് ടോക്കിൽ നിക്ഷേപത്തിന് ഒരുങ്ങി റിലയൻസ്; ഇരുകമ്പനികളും ചർച്ച നടന്നതായി സൂചന; പ്രതികരിക്കാതെ റിലയൻസ് മേധാവി

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി:ടിക് ടോക്കിന്റെ ഉടമകളായ ചൈനയിലെ ബൈറ്റ് ഡാൻസ് നിക്ഷേപത്തിനായി റിലയൻസിനെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലെ ബിസിനസുമായി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഇരു കമ്പനികളുമായി ചർച്ചനടത്തിയതായും എന്നാൽ ഇതുസംബന്ധിച്ച് കരാറിലെത്തിയിട്ടില്ലെന്നും ടെക് ക്രഞ്ച് റിപ്പോർട്ടു ചെയ്തു. അതേസമയം, ടിക് ടോക്കോ, റിലയൻസോ ഇതെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.

ചൈനയുമായുള്ള തർക്കത്തെതുടർന്ന് 59 ചൈനീസ് ആപ്പുകളാണ് രാജ്യത്ത് നിരോധിച്ചത്. ടിക് ടോക്കിനുപുറമെ വീചാറ്റും നിരോധിച്ച ആപ്പുകളിൽപ്പെടുന്നു.

Stories you may Like

ചൈനയുമായുള്ള സംഘർഷത്തെതുടർന്ന് യുഎസും ടിക് ടോക്കിനെതിരെ നടപടികളുമായി മുന്നോട്ടുപോയിരുന്നു. ഇതേതുടർന്ന് ടിക് ടോകിന്റെ യുഎസിലെ ബിസിനസ് മൈക്രോ സോഫ്റ്റ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിനിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററും ടിക് ടോക്ക് ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചായി റിപ്പോർട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP