Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ശിവസേന നേതാക്കൾ വ്യവസായിയെ കൊലപ്പെടുത്തി; ഭുപ്പി പാണ്ഡെയെ കൊലപ്പെടുത്തിയവരിൽ ഒരാളെ ഓടിച്ച് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത് നാട്ടുകാർ

ശിവസേന നേതാക്കൾ വ്യവസായിയെ കൊലപ്പെടുത്തി; ഭുപ്പി പാണ്ഡെയെ കൊലപ്പെടുത്തിയവരിൽ ഒരാളെ ഓടിച്ച് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ വ്യവസായിയെ ശിവസേന നേതാക്കൾ വെടിവെച്ച് കൊന്നു. ഇന്ന് ഉച്ചയോടെയാണ് ഭുപ്പി പാണ്ഡെ എന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ വെടിയേറ്റ് മരിച്ചത്. പ്രതികൾ ശിവസേന നേതാക്കളും സഹോദരങ്ങളുമായ ഗൗരവ് ഗുപ്തയും സൗരവ് ഗുപ്തയും ചേർന്നാണ് പാണ്ഡെയെ കൊലപ്പെത്തിയത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

തനിക്കും കുടുംബത്തിനും പ്രതികളിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പാണ്ഡെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതി പൊലീസ് ഗൗരവമായി കണ്ടില്ല. ഒരാൾ അറസ്റ്റിലായെന്നും മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

ഇരുചക്ര വാഹനത്തിൽ സുഹൃത്തുക്കളെ കാണാൻ പോകുന്ന സമയത്താണ് ഇരുവരും പാണ്ഡയെ തടഞ്ഞു നിർത്തി വെടിവെച്ചത്. നെഞ്ചിൽ ആറ് വെടിയേറ്റ പാണ്ഡെ തൽക്ഷണം മരിച്ചു. നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയാണ് സൗരവ് ഗുപ്തയെ പിടികൂടിയത്. പൊലീസിന് കൈമാറും മുമ്പ് നാട്ടുകാർ ഇയാളെ മർദ്ദിച്ചതായും ആരോപണമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP