Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

കർണാടകയിൽ ഓടുന്ന ബസിന് തീപിടിച്ചു; രണ്ട് കുട്ടികൾ അടക്കം അഞ്ചുപേർ വെന്തുമരിച്ചു

കർണാടകയിൽ ഓടുന്ന ബസിന് തീപിടിച്ചു; രണ്ട് കുട്ടികൾ അടക്കം അഞ്ചുപേർ വെന്തുമരിച്ചു

സ്വന്തം ലേഖകൻ

ബംഗളൂരു: കർണാടകയിൽ ഓടുന്ന ബസിന് തീപിടിച്ച് അഞ്ചു യാത്രക്കാർ വെന്തുമരിച്ചു.മരിച്ചവരിൽ രണ്ടു കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. പൊള്ളലേറ്റ 27 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. ദേശീയപാതയിൽ ഹിരിയൂർ താലൂക്കിലെ കെആർ ഹള്ളിയിൽ പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. വിജയപുരയിൽ നിന്ന് ബംഗളൂരുവിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 32 യാത്രക്കാർ ഉണ്ടായിരുന്നു.

Stories you may Like

എൻജിൻ തകരാറാണ് ബസിന് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഹിരിയൂർ പൊലീസ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP