Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലിക്കിടെ ദിവസവും അഞ്ചു മണിക്കൂർ പഠിച്ച് സിവിൽ സർവീസ് വിജയിച്ചു; ബസ് കണ്ടക്ടറുടെ പ്രചരണം വ്യാജമെന്ന് റിപ്പോർട്ട്

ജോലിക്കിടെ ദിവസവും അഞ്ചു മണിക്കൂർ പഠിച്ച് സിവിൽ സർവീസ് വിജയിച്ചു; ബസ് കണ്ടക്ടറുടെ പ്രചരണം വ്യാജമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

ഠിനാധ്വാനം കൊണ്ട് യുപിഎസ് സി പരീക്ഷ വിജയിച്ച് സിവിൽ സർവീസ് കരസ്ഥമാക്കിയ ബസ് കണ്ടക്ടറുടെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തിരക്കേറിയ ജോലിക്കിടെ ദിവസവും അഞ്ചു മണിക്കൂർ മാത്രം പഠിച്ച് സിവിൽ സർവീസ് പ്രിലിമിനറി, മെയിൻ പരീക്ഷകൾ വിജയിച്ചു എന്നായിരുന്നു വാർത്ത. എൻസി മധുവെന്ന ബസ് കണ്ടക്ടറെ കുറിച്ചായിരുന്നു ഈ വാർത്ത പരന്നത്. എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നൻ സിൻഹ ഉൾപ്പെടെ പല പ്രമുഖരും ഈ വാർത്ത ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതു തട്ടിപ്പായിരുന്നെന്നും എൻസി മധുവെന്നയാൾ യുപിഎസ്‌സി പരീക്ഷ വിജയിച്ചിട്ടില്ലെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ബാംഗ്ലൂരിലെ ഒരു മാധ്യമസ്ഥാപനം നടത്തിയ അന്വേഷണത്തിലാണ് മധുവിന്റെ തട്ടിപ്പ് പുറത്ത് വന്നത്.

പ്രിലിമിനറിയും മെയിനും കഴിഞ്ഞ് അഭിമുഖ പരീക്ഷയ്ക്ക് വിളിക്കപ്പെട്ടവരുടെ പേരു വിവരങ്ങളാണ് ലോജിക്കൽ ഇന്ത്യൻ എന്ന മാധ്യമ സ്ഥാപനം പരിശോധിച്ചത്. തന്റേതെന്ന രീതിയിൽ മധു കാണിച്ച മാർക്ക് ലിസ്റ്റ് മധുകുമാരി എന്നൊരാളുടേത് ആണെന്നാണ് തെളിഞ്ഞത്. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (ബിഎംടിസി) ബസ് കണ്ടക്ടറാണ് മധു.
വ്യാജം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP