Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഝാർഖണ്ഡിൽ ബസ് പാലത്തിൽ നിന്ന് വീണ് അപകടം; നദിക്കരയിൽ പതിച്ച് 6 മരണം; നിരവധി പേർക്ക് ഗുരുതരപരിക്ക്

ഝാർഖണ്ഡിൽ ബസ് പാലത്തിൽ നിന്ന് വീണ് അപകടം; നദിക്കരയിൽ പതിച്ച് 6 മരണം; നിരവധി പേർക്ക് ഗുരുതരപരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി:50ഓളം യാത്രക്കാരുമായി പോയ ബസ് പാലത്തിൽ നിന്ന് വീണ് ആറ് മരണം. ഝാർഖണ്ഡിലെ റാഞ്ചിയിലാണ് ദാരുണമായ അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഗിരിദിഹ് ജില്ലയിൽ നിന്ന് റാഞ്ചിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

സിവാനെ നദിയുടെ പാലത്തിന്റെ റെയിലിങ് തകർത്ത് താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്തും, മറ്റ് നാല് പേർ ഹസാരിബാഗിലെ സദർ ആശുപത്രിയിലുമാണ് മരിച്ചത്. ചില യാത്രക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.

ചിലർക്ക് ഗുരുതരമായി പരുക്കേറ്റതിനാൽ മരണസംഖ്യ ഉയർന്നേക്കും. നദി കരയിൽ ബസ് പതിച്ച് വലിയ ദുരന്തം ഒഴുവാക്കി. നദിയുടെ നടുവിൽ വീണിരുന്നെങ്കിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP