Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിരക്ക് 3000 രൂപ; മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്ക് വെറും രണ്ടര മണിക്കൂർ കൊണ്ട് പറന്നെത്താം; 2023 ഡിസംബറോടെ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് റിപ്പോർട്ട്; നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി മരങ്ങൾ വെട്ടി നീക്കാതെ പിഴുത് മാറ്റി നടുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിരക്ക് 3000 രൂപ; മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്ക് വെറും രണ്ടര മണിക്കൂർ കൊണ്ട് പറന്നെത്താം; 2023 ഡിസംബറോടെ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് റിപ്പോർട്ട്; നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി മരങ്ങൾ വെട്ടി നീക്കാതെ പിഴുത് മാറ്റി നടുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിലെ ടിക്കറ്റ്നിരക്ക് 3000 രൂപയ്ക്ക് അടുത്തായിരിക്കുമെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അചൽഖരേ അറിയിച്ചു. മുംബൈ-അഹമ്മദാബാദ് റൂട്ടിലായിരിക്കും ഈ ട്രെയിൻ ഓടുന്നത്. പ്രധാന നിർമ്മാണജോലികൾ 2020 മാർച്ചിൽ തന്നെ ആരംഭിക്കുമെന്നും 2023 ഡിസംബറോടെ ബുള്ളറ്റ് ട്രെയിൻ ഓടിച്ചുതുടങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇരുവശത്തേക്കും പ്രതിദിനം 35 വീതം തീവണ്ടികൾ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. 508 കിലോമീറ്റർദൂരത്തിൽ 12 സ്റ്റേഷനുകൾ ഉണ്ട്. അഹമ്മദാബാദിലെ സ്റ്റേഷൻനിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. 45 ശതമാനം സ്ഥലമെടുപ്പും പൂർത്തിയായി. വന്മരങ്ങൾ വെട്ടിനീക്കാതെ പിഴുതുമാറ്റിനടുകയാണ് ചെയ്യുക. പരിസ്ഥിതി സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. പദ്ധതി പ്രദേശത്തെ വലിയ മരങ്ങൾ പറിച്ചുനടാനായി എൻഎച്ച്എസ്ആർസിഎൽ പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനങ്ങൾ വിന്യസിച്ചിട്ടുള്ളതായയും ഇതുവരെ 4,000 വലിയ മരങ്ങൾ മറ്റിടങ്ങളിലേക്ക് പറിച്ചുനട്ടെന്നും ഖരേ പറഞ്ഞു.

ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നാണ് രണ്ട് വർഷം മുമ്പ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. ഏഴ് കിലോമീറ്റർ സമുദ്രത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്ക പാതയിലൂടെയും ബുള്ളറ്റ് ട്രെയിൻ കടന്നു പോവും. ഹൈ സ്പീഡ് റെയിൽ ഇടനാഴിയുടെ 508 കിലോമീറ്റിൽ 27 കിലോമീറ്റർ തുരങ്കപാതയും 13 കിലോമീറ്റർ ഭൂഗർഭ പാതയുമായിരിക്കും. 21 കിലോമീറ്ററാണ് ഈ തുരങ്ക പാതയുടെ ദൂരം. കടലിനടിയിലൂടെയുള്ള തുരങ്കമടക്കം നാല് വലിയ ജോലികൾക്ക് ടെൻഡർ ക്ഷണിച്ചു. 50,000 കോടി രൂപയോളം വരുന്ന ജോലികളാണിവ.

1.08 ലക്ഷം കോടി രൂപയാണ് ആകെ നിർമ്മാണച്ചെലവ്. ഇതിൽ 88,000 കോടി രൂപ ജപ്പാൻ ലോൺ ഇനത്തിൽ നിക്ഷേപിക്കും. 50 വർഷം കൊണ്ട് തിരിച്ചടക്കാൻ സാധിക്കുന്ന തരത്തിലാണ് ഇന്ത്യയും ജപ്പാനുമായുള്ള കരാർ. 15 വർഷത്തെ ഗ്രേസ് പീരീഡുമുണ്ട്. പ്രതിവർഷം 0.1 ശതമാനം പലിശ നിരക്കിൽ ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയാണ് നിക്ഷേപം നടത്തുന്നത്. പരമാവധി 320 കിലോമീറ്റർ വേഗത്തിലോടിച്ചാൽ രണ്ടുമണിക്കൂർ ഏഴ് മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തും. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാനായെങ്കിൽ നിശ്ചിതസമയപരിധിയിൽതന്നെ പാളം നിർമ്മാണം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP