Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാള അകത്താക്കിയ താലിമാല പ്രതീക്ഷിച്ച് കർഷകനും ഭാര്യയും ചാണകത്തിൽ പരതിയത് എട്ട് ദിവസം; തന്റെ അനുഗ്രഹം വാങ്ങാൻ കൊണ്ടുവന്ന താലിമാല കാള തിന്നത് മധുരചപ്പാത്തിക്കൊപ്പം; ഒന്നര ലക്ഷത്തിന്റെ മാല പുറത്തെടുക്കാൻ കർഷകനും ഭാര്യയും കണ്ടെത്തിയ മാർഗം ഇങ്ങനെ

കാള അകത്താക്കിയ താലിമാല പ്രതീക്ഷിച്ച് കർഷകനും ഭാര്യയും ചാണകത്തിൽ പരതിയത് എട്ട് ദിവസം; തന്റെ അനുഗ്രഹം വാങ്ങാൻ കൊണ്ടുവന്ന താലിമാല കാള തിന്നത് മധുരചപ്പാത്തിക്കൊപ്പം; ഒന്നര ലക്ഷത്തിന്റെ മാല പുറത്തെടുക്കാൻ കർഷകനും ഭാര്യയും കണ്ടെത്തിയ മാർഗം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കാള തിന്ന താലിമാല പ്രതീക്ഷിച്ച് കർഷകനും ഭാര്യയും ചാണകത്തിൽ പരതിയത് എട്ട് ദിവസം. മാല ചാണകത്തിനൊപ്പം പുറത്ത് വരാതായതോടെ ഒടുവിൽ ഒന്നര ലക്ഷം രൂപയുടെ മാല പുറത്തെടുത്തത് മൃഗഡോക്ടറെ വരുത്തി ശസ്ത്രക്രിയ നടത്തി. മഹാരാഷ്ട്രയിലാണ് പരമ്പരാഗത ആചാരങ്ങൾക്കിടെ കർഷകനായ ബാബു റാവു ഷിൻഡെയുടെ ഭാര്യയുടെ താലിമാല കാള അകത്താക്കിയത്.

മഹാരാഷ്ട്രയിലെ പ്രശസ്തമായ ആഘോഷമാണ് പോള. ഇതിന്റെ ഭാഗമായി വീട്ടിലുള്ള സ്വർണ്ണാഭരണങ്ങൾ ഒരു തട്ടിലാക്കി കാളയുടെ തലയിൽ തൊട്ട് അനുഗ്രഹം വാങ്ങിക്കും. അഹമ്മദ്‌നഗറിലെ റെയ്റ്റി വാഗപൂർ ഗ്രാമത്തിൽ ഈ ചടങ്ങ് നടക്കുന്നതിനിടെയാണ് കാള വില്ലനായത്. പതിവ് പോലെ പോള ആഘോഷത്തിന്റെ സന്തോഷത്തിലായിരുന്നു കർഷകനായ ബാബുറാവു ഷിൻഡയും ഭാര്യയും. ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടെ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന താലിമാല കാളയെക്കൊണ്ട് തൊടുവിച്ച് അനുഗ്രഹം വാങ്ങിക്കുകയായിരുന്നു ഷിൻഡയുടെ ഭാര്യ. പെട്ടന്നാണ് കറണ്ട് പോയത്.

മെഴുക് തിരിയെടുക്കാനായി ഇവർ മാല മധുരചപ്പാത്തി നിറച്ച പാത്രത്തിൽവെച്ച ശേഷം അടുക്കളയിലേക്ക് പോയി. ഈ പാത്രം കാളയുടെ മുന്നിലായിരുന്നു വച്ചിരുന്നത്. മെഴുക് തിരിയെടുത്ത് തിരികെ വന്നപ്പോഴേക്കും പാത്രം കാലിയായി. ചപ്പാത്തിയോടൊപ്പം താലിമാലയും കാള അകത്താക്കി.

ഉടൻ തന്നെ ഇവർ ഭർത്താവിനെ വിളിച്ചുവരുത്തി. ഇരുവരും കാളയുടെ വായിൽ കയ്യിട്ട് നോക്കിയിട്ടും മാല ലഭിച്ചില്ല. കാള ചാണകമിടുമ്പോൾ കിട്ടുമായിരിക്കുമെന്ന പ്രതീക്ഷയിൽ എട്ട് ദിവസത്തോളം നിരീക്ഷിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. ഒടുവിൽ ഒൻപതാം ദിവസം ഇവർ കാളയെ അടുത്തുള്ള മൃഗഡോക്ടറെ കാണിച്ചു. മെറ്റൽ ഡിക്‌റ്റെക്ടർ കൊണ്ട് പരിശോധിച്ചപ്പോൾ മാല വയറിനുള്ളിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. മാല കാളയുടെ വയറ്റിൽ തന്നെയുണ്ട് എന്നറിഞ്ഞതോടെ ഇരുവർക്കും ആശ്വാസമായി. പുറത്തെടുക്കാൻ എന്താണ് മാർഗം എന്ന ആലോചനയിൽ ഡോക്ടർ ഒരാശയം മുന്നോട്ട് വെച്ചു. കാളയുടെ വയറ് കീറി മാല പുറത്തെടുക്കാം.

മറ്റ് വഴികളില്ലാതെ കർഷകൻ കാളയുടെ വയറ് കീറി മാല എടുക്കാൻ തീരുമാനിച്ചു. എല്ലാ സജ്ജീകരണങ്ങളും ഒരുക്കി മൃഗഡോക്ടർ കാളയുടെ ശസ്ത്രക്രിയ വിജയകരമായി നടത്തി. അനുഗ്രഹം തേടി നഷ്ടമായെന്ന് കരുതിയ മാല തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ കർഷക ദമ്പതികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP