Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബുലന്ദ്ശഹർ: പ്രധാനപ്രതി അറസ്റ്റിൽ; ഇൻസ്‌പെക്ടർ സുബോധ്കുമാറിനെ വെടിവച്ചത് താനാണെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ്; മറ്റൊരു പ്രധാന പ്രതിക്കായും തെരച്ചിൽ; പ്രതികളെ പിടികൂടാൻ സഹായിച്ചത് സംഭവദിവസത്തെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന്

ബുലന്ദ്ശഹർ: പ്രധാനപ്രതി അറസ്റ്റിൽ; ഇൻസ്‌പെക്ടർ സുബോധ്കുമാറിനെ വെടിവച്ചത് താനാണെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ്; മറ്റൊരു പ്രധാന പ്രതിക്കായും തെരച്ചിൽ; പ്രതികളെ പിടികൂടാൻ സഹായിച്ചത് സംഭവദിവസത്തെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന്

ബുലന്ദേശ്വർ: പശുക്കളുടെ അവശിഷ്ടം വനമേഖലയിൽ കണ്ടെത്തിയതിനെ തുടർന്നുണ്ടായ പ്രാദേശിക കലാപത്തിൽ പൊലീസുകാരൻ വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രധാനപ്രതി അറസ്റ്റിൽ. യുപിയിലെ ബുലന്ദ്ശഹറിൽ പൊലീസുകാരൻ സുബോധ്കുമാർ സിംഗാണ് വെടിയേറ്റു മരിച്ചത്. ബുലന്ദ്ശഹർ - നോയിഡ അതിർത്തിയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രശാന്ത് നട്ട് എന്ന യുവാവ് അറസ്റ്റിലായത്. സുബോധ് കുമാറിനെ വെടിവെച്ചത് താനാണെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയതായി യു.പി പൊലീസ് പറഞ്ഞു.

'സുബോധ് കുമാറിനെ വെടിവെച്ചത് താനാണെന്ന് പ്രശാന്ത് നട്ട് സമ്മതിച്ചിട്ടുണ്ട്. ഞങ്ങൾ അയോളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടുതൽ വസ്തുതകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.' ബുലന്ദ്ശഹറിലെ സീനിയർ പൊലീസ് സൂപ്രണ്ട് പ്രഭാകർ ചൗധരി പറഞ്ഞു.

പൊലീസുകാരൻ വെടിയേറ്റു മരിച്ചതിന്റെ ഇരുപത്തഞ്ചാം ദിവസമാണ് പ്രധാനപ്രതി അറസ്റ്റിലാകുന്നത്. കലാപത്തിനിടെ സുബോധ് കുമാറിന്റെ റിവോൾവർ തട്ടിപ്പറിച്ച ആളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജോണി എന്നു പേരുള്ള ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണിപ്പോൾ. ഇരുവരും ബുലന്ദ്ശഹർ നിവാസികളാണ്. മരിച്ച സുബോധ്കുമാറുമായി പ്രധാനപ്രതി തർക്കത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

സുബോധ് കുമാർ കൊല്ലപ്പെട്ടതിനു പിന്നാലെ ഫയൽ ചെയ്ത എഫ്.ഐ.ആറിൽ പ്രശാന്ത് നട്ട്, ജോണി എന്നിവരുടെ പേരുണ്ടായിരുന്നില്ല. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ ഇവരെ ഒരുമിച്ചു കണ്ടതിനെ തുടർന്നാണ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചത്.

ഡിസംബർ മൂന്നിനാണ് ബുലന്ദ്ശഹറിൽ പ്രദേശിക കലാപം അരങ്ങേറിയത്. പശുവിന്റെ ജഡാവശിഷ്ടങ്ങൾ വനമേഖലയിൽ കണ്ടെത്തിയെന്നാരോപിച്ചായിരുന്നു ആക്രമണമഴിച്ചുവിട്ടത്. അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുബോധ് കുമാർ സിങ് കൊല്ലപ്പെട്ടത്. 2014-ൽ ദാദ്രിയിൽ ഗോമാംസം കൈവശംവെച്ചെന്ന് ആരോപിച്ച് കൊലചെയ്യപ്പെട്ട അഖ്ലാഖിന്റെ കേസ് ആദ്യം അന്വേഷിച്ചതും സുബോധ് കുമാറായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP