Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ്

പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ആദ്യദിനത്തിൽ ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യും. ഏപ്രിൽ എട്ടിന് ബജറ്റ് സമ്മേളനം അവസാനിക്കും. പാർലമെന്റ് കാബിനറ്റ് കമ്മിറ്റിയുടെ ശിപാർശ അനുസരിച്ചാണ് തീരുമാനം.

ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11ന് അവസാനിക്കും. ഒരുമാസത്തെ ഇടവേളക്ക് ശേഷം രണ്ടാംഘട്ടം മാർച്ച് 14ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും.

രാജ്യത്ത് ഓമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ബജറ്റിലേക്കാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. കോവിഡ് ദുരിതാശ്വാസങ്ങൾക്ക് ഊന്നൽ നൽകുമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ ജനങ്ങൾക്ക് ആശ്വാസമായി നികുതി ഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടാകുമെന്നുമാണ് പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP